Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കപില്‍ദേവ് ബൗളിംഗ് കോച്ച്

കൊല്‍ക്കത്ത: ക്രിക്കറ്റ് ഇതിഹാസവും മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനുമായ കപില്‍ദേവിനെ ഇന്ത്യയുടെ സ്ഥിരം ബൗളിംഗ് കോച്ചാക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ) തീരുമാനിച്ചു.

മാര്‍ച്ച് ഒന്ന് തിങ്കളാഴ്ച ബിസിസിഐ ചെയര്‍മാന്‍ ജഗ്മോഹന്‍ ഡാല്‍മിയ അറിയിച്ചതാണ് ഇക്കാര്യം. പാകിസ്ഥാന്‍ പര്യടനത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമായി മാര്‍ച്ച് ഏഴ് മുതല്‍ ഒമ്പത് വരെ നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ ക്യാമ്പില്‍ കപില്‍ ദേവ് ബൗളിംഗ് കോച്ചായി പ്രവര്‍ത്തനം തുടങ്ങും. അതേ സമയം കപില്‍ ദേവ് പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീമിനൊപ്പം പോകില്ലെന്നും ഡാല്‍മിയ പറഞ്ഞു.

ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, കോച്ച് ജോണ്‍ റൈറ്റ് എന്നിവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് കപില്‍ ദേവിനെ കോച്ചാക്കുന്ന കാര്യം തീരുമാനിച്ചത്. ഇന്ത്യന്‍ ടീമിലേക്ക് കയറിവരാന്‍ ശ്രമിയ്ക്കുന്ന ഫാസ്റ് ബൗളര്‍മാര്‍ക്ക് സ്ഥിരം പരിശീലനം ആവശ്യമാണ്. - ഡാല്‍മിയ പറഞ്ഞു.

കപില്‍ ഇക്കാര്യത്തില്‍ തന്റെ സമ്മതം അറിയിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ മൂന്നോ നാലോ തവണ പേസ് ബൗളര്‍മാര്‍ക്ക് പരിശീലനം നല്കാനാണ് തീരുമാനം. ഈ ക്യാമ്പില്‍ എല്ലാം കപില്‍ നേതൃത്വം നല്കും. ഇത് ഒരു തുടര്‍ച്ചയായ പ്രക്രിയ ആയിരിക്കും. - ഡാല്‍മിയ പറഞ്ഞു.

ജവഗല്‍ ശ്രീനാഥ് ഇന്ത്യയുടെ ബൗളിംഗ് കോച്ചാകുമെന്ന വാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോള്‍ ശ്രീനാഥ് മാച്ച് റഫറിയാകാനുള്ള തയ്യാറെടുപ്പിലാണെന്നായിരുന്നു ജഗ്മോഹന്‍ ഡാല്‍മിയയുടെ മറുപടി.

Story first published: Wednesday, December 7, 2011, 13:58 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+