സിബിഐ കപിലിനെ കുറ്റവിമുക്തനാക്കുന്നു ?
ദില്ലി: പ്രമാദമായ ക്രിക്കറ്റ് കോഴക്കേസന്വേഷണത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിനെതിരേ സിബിഐക്ക് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സ്റാര്‍ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
ഇതു സംബന്ധിച്ച് സിബിഐ തയ്യാറാക്കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് കപിലിനെ കുറ്റവിമുക്തനാക്കുന്ന പരാമര്‍ശമുള്ളത്. കുറഞ്ഞത് നാല് കളിക്കാരെങ്കിലും കോഴവാങ്ങിയതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു.
1994ലെ സിംഗര്‍ കപ്പില്‍ മോശപ്പെട്ട പ്രകടനം നടത്താന്‍ കപില്‍ തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി മനോജ് പ്രഭാകറാണ് ആരോപണമുന്നയിച്ചത്. ഇത് ശക്തമായി നിഷേധിച്ച കപില്‍ ഈ അപമാനത്തെക്കാള്‍ മരണത്തെ താന്‍ കാംക്ഷിക്കുന്നുവെന്ന് പറഞ്ഞിരുന്നു.
അഞ്ചു മാസം കൊണ്ടാണ് സിബിഐ കോഴക്കേസന്വേഷണം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം അവസാനിച്ചയുടനെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് തികച്ചും അപ്രതീക്ഷിതമായി കഴിഞ്ഞ സപ്തംബറില്‍ കപില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications