ദില്ലി: അഞ്ചു വര്‍ഷത്തേക്ക് മത്സരരംഗത്തുനിന്നും വിലക്കിക്കൊണ്ടുള്ള ബിസിസിഐ ഉത്തരവിനെതിരെ ജഡേജ നല്കിയ പരാതി ദില്ലി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
ഫിബ്രവരി ഒമ്പത് വെള്ളിയാഴ്ച ജഡേജയുടെ പരാതിയില്‍ വാദം കേട്ട ജസ്റിസ് വിജേന്ദര്‍ ജയിന്‍ കേന്ദ്രസര്‍ക്കാരിനും ബിസിസിഐയ്ക്കും ബിസിസിഐ കമ്മീഷണര്‍ കെ.മാധവനും ബിസിസിഐ പ്രസിഡന്റ് ഡോ.എ.സി. മുത്തയ്യയ്ക്കും നോട്ടീസയക്കാന്‍ ഉത്തരവായി.
കേസില്‍ ബന്ധപ്പെട്ടവരോടെല്ലാം നാലാഴ്ചയ്ക്കകം വിശദീകരണം നല്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.