Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-പാക് ക്രിക്കറ്റ്: ചര്‍ച്ചകള്‍ വിഫലം

ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പര്യടനങ്ങള്‍ വീണ്ടും തുടങ്ങുന്നതിനുള്ള ശ്രമങ്ങള്‍ നിര്‍ജീവമായി.

വീണ്ടും മത്സരങ്ങള്‍ തുടങ്ങുന്നതിന് ഇരുരാജ്യങ്ങളും താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ അതിനുള്ള സാധ്യത കാണുന്നില്ല. രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയ്ക്കുള്ള സാധ്യത തെളിഞ്ഞപ്പോള്‍ ക്രിക്കറ്റ് മത്സരങ്ങളും പുനരാരംഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ പഴയ പടിയാണ്.

നേരത്തെ പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഇരുരാജ്യങ്ങളിലുമായി മത്സരങ്ങള്‍ നടത്താനും ഇന്ത്യയുടെ ആസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം 2004 ഫിബ്രവരിയില്‍ പാകിസ്ഥാനില്‍ വച്ച് ഒരു പരമ്പര നടത്താനും ധാരണയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് നടക്കാനിടയില്ലെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ പറയുന്നത്. ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്കോ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കോ പര്യടനം നടത്തുന്നതിന് ഇപ്പോള്‍ ആലോചനയൊന്നുമില്ലെന്ന് ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനേക്കാള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനാണ് ദോഷം ചെയ്യുക. ആസ്ട്രേലിയ പോലുള്ള രാജ്യങ്ങള്‍ പാകിസ്ഥാനിലേക്ക് പര്യടനം നടത്താന്‍ വിസമ്മതിക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്റിന്റെ പാകിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ കറാച്ചിയില്‍ ബോംബ് സ്ഫോടനം നടന്നിരുന്നു.

Story first published: Wednesday, December 7, 2011, 13:54 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+