വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യപാക് കളി: സ്പോണ്‍സര്‍മാരുടെ ക്യൂ

By Staff

ദില്ലി: ഇന്ത്യാ-പാക് ക്രിക്കറ്റ് സ്പോണ്‍സര്‍ചെയ്യാന്‍ കമ്പനികളുടെ വന്‍നിരയാണ് ക്യൂ നില്ക്കുന്നത്. കടത്തില്‍ മുങ്ങിത്താഴുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് എല്ലാ കടങ്ങളും തീര്‍ത്ത്, ലാഭത്തിലേക്ക് കുതിയ്ക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

രണ്ടാഴ്ചമുമ്പ് പരമ്പര സ്പോണ്‍സര്‍ ചെയ്യാന്‍ താല്പര്യമുള്ളവരെ പാക് ക്രിക്റ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ക്ഷണിച്ചിരുന്നു. അപേക്ഷിയ്ക്കുന്നവര്‍ തിരിച്ചുകിട്ടാത്ത തുകയായി ആയിരം ഡോളര്‍ കെട്ടിവയ്ക്കണം. ഇന്ത്യയില്‍ നിന്നുള്ള 29 കമ്പനികള്‍ സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷിച്ചു.

വന്‍തുകകളാണ് കമ്പനികള്‍ സ്പോണ്‍സര്‍ഷിപ്പ് ലഭിയ്ക്കാന്‍ വാരിവലിച്ചെറിയുന്നത്. ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് ലഭിയ്ക്കാന്‍ സാംസങ്ങ് 18.80 കോടി രൂപയാണ് നല്കിയത്. കോ സ്പോണ്‍സര്‍ എന്ന നിലയ്ക്ക് ഏഴ് കോടി രൂപയാണ് ഹീറോ ഹോണ്ട നല്കിയത്. ബൗണ്ടറിയിലെ ബോര്‍ഡില്‍ പരസ്യം പതിയ്ക്കാന്‍ ഓരോ കമ്പനിയും 1.41 കോടി രൂപ വീതം നല്കണം. ഇതിനും കമ്പനികളുടെ വന്‍ തിരക്കായിരുന്നു. പാകിസ്ഥാനിലെ കമ്പനികളേക്കാള്‍ ഇന്ത്യയിലെ കമ്പനികളാണ് പണം കൂടുതല്‍ എറിയുന്നത്.

സംപ്രേഷണാവകാശം ടെന്‍സ്പോര്‍ട്സ് സ്വന്തമാക്കി. ഇതിനായി അവര്‍ 50 കോടിയാണ് ചെലവാക്കിയത്.

Story first published: Wednesday, December 7, 2011, 13:59 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X