ലാഹോര്‍: ഇന്ത്യയുടെ ക്രിക്കറ്റ് ടീം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം പാകിസ്ഥിലെ ലാഹോറില്‍ വിമാനമിറങ്ങി. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് ഊഷ്മളമായ വരവേല്പാണ് ലഭിച്ചത്.
ടീമിനൊപ്പം നാല് സുരക്ഷാ ഉദ്യോഗസ്ഥരും വാര്‍ത്താലേഖകരുടെ സംഘവും ഉണ്ട്. ലാഹോറില്‍ മാര്‍ച്ച് 11 വ്യാഴാഴ്ച ഇന്ത്യ ഒരു സൗഹൃദമത്സരം കളിയ്ക്കും. കറാച്ചിയില്‍ മാര്‍ച്ച് 13 ശനിയാഴ്ചയാണ് ആദ്യ ഏകദിന മത്സരം.
ഈ പരമ്പരയില്‍ ഇന്ത്യ പാകിസ്ഥാനുമായി അഞ്ച് ഏകദിനങ്ങളും മൂന്ന് ടെസ്റുകളും കളിയ്ക്കും.