Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ പതറുന്നു; രണ്ടിന് 27

13.30 പിഎം

മെല്‍ബണ്‍: 192 റണ്‍സിന്റെ ഒന്നാം ഇന്നിംഗ് ലീഡ് നേടിയ ആസ്ത്രേല്യയ്ക്കെതിരെ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ പതറുന്നു. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 27 റണ്‍സെടുക്കുമ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ നഷ്ടമായ നിലയിലാണ് ഇന്ത്യ.

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ 165 റണ്‍സ് കൂടി വേണം ഇന്ത്യയ്ക്ക്. ഓപ്പണര്‍മാരായ വീരേന്ദര്‍ സെവാഗിന്റെയും (11) ആകാശ് ചോപ്രയുടെയും (നാല്) വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

സൗരവ് ഗാംഗുലിയും (ആറ്) രാഹുല്‍ ദ്രാവിഡും (ആറ്) ആണ് ക്രീസില്‍. ബ്രാക്കനും ലീയുമാണ് ഇന്ത്യയുടെ വിക്കറ്റുകള്‍ വീഴ്ത്തിയത്.

ആസ്ത്രേല്യ 558ന് പുറത്ത്
12.15 പിഎം

മെല്‍ബണ്‍: ഇന്ത്യയ്ക്കെതിരെ 192 റണ്‍സിന്റെ ലീഡോടെ ആസ്ത്രേല്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു. 558 റണ്‍സെടുത്താണ് ആസ്ത്രേല്യ പുറത്തായത്.

ആറ് വിക്കറ്റുകള്‍ കൊയ്ത അനില്‍ കുംബ്ലൈയാണ് ആസ്ത്രേല്യയുടെ പുറത്താവലിന് വേഗം കൂട്ടിയത്. അഗാര്‍ക്കര്‍ രണ്ടും ടെണ്ടുല്‍ക്കര്‍ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.

ഇരട്ടസെഞ്ച്വറി നേടിയ റിക്കി പോണ്ടിംഗ് 257 റണ്‍സെടുത്താണ് പുറത്തായത്. ക്യാപ്റ്റന്‍ സ്റീവ് വോ ഈ കളിയിലും തിളങ്ങിയില്ല. 19 റണ്‍സെടുക്കുമ്പോഴേക്കും വോ പുറത്തായി.

ആസ്ത്രേല്യയ്ക്ക് ലീഡ്; മികച്ച സ്കോര്‍
10.30 എഎം

മെല്‍ബണ്‍: റിക്കി പോണ്ടിംഗിന്റെ ഇരട്ടസെഞ്ച്വറിയുടെ ബലത്തില്‍ മൂന്നാം ടെസ്റില്‍ ആസ്ട്രേല്യ കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുന്നു. മൂന്നാം ദിവസം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ആസ്ട്രേല്യ അഞ്ച് വിക്കറ്റിന് 480 റണ്‍സെടുത്തിട്ടുണ്ട്. ഒന്നാം ഇന്നിംഗ്സില്‍ ആസ്ത്രേല്യയ്ക്ക് 112 റണ്‍സിന്റെ ലീഡായിട്ടുണ്ട്.

പുറത്താവാതെ നില്‍ക്കുന്ന റിക്കി പോണ്ടിംഗ് 212 റണ്‍സാണെടുത്തത്. പോണ്ടിംഗിനോടൊപ്പം ക്യാപ്റ്റന്‍ സ്റീവ് വോയാണ് 12 റണ്‍സുമായി ക്രീസില്‍.

മൂന്നാം ദിവസം മാര്‍ട്ടിന്റെയും കാറ്റിച്ചിന്റെയും വിക്കറ്റുകളാണ് ആസ്ട്രേല്യയ്ക്ക് നഷ്ടമായത്. കുംബ്ലൈ മൊത്തം മൂന്ന് വിക്കറ്റ് വീഴ്ത്തി.

Story first published: Wednesday, December 7, 2011, 13:55 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+