Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിംബാബ്വെ പൊരുതുന്നു, മൂന്നിന് 79

ബുലാവായോ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ തോല്വി ഒഴിവാക്കാന്‍ സിംബാബ്വെ പൊരുതുന്നു. രണ്ടാം ദിവസമായ ജൂണ്‍ എട്ട് വെള്ളിയാഴ്ച കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 79 എന്ന നിലയിലാണ് സിംബാബ്വെ.

ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ നേടിയ 145 റണ്‍സിന്റെ ലീഡ് മറികടക്കണമെങ്കില്‍ സിംബാബ്വെക്ക് 66 റണ്‍സ് കൂടി വേണം. ഒന്നാം ഇന്നിംഗ്സില്‍ സിംബാബ്വെ 173ഉം ഇന്ത്യ 318ഉം റണ്‍സാണെടുത്തത്.

ടെസ്റിന്റെ രണ്ടാം ദിവസം തന്നെ രണ്ടാം ഇന്നിംഗ്സ് തുടങ്ങേണ്ടി വന്ന സിംബാബ്വെയുടെ തുടക്കം വീണ്ടും തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ 14 റണ്‍സാകുമ്പോഴേക്കും റണ്ണൊന്നുമെടുക്കാതെ നില്‍ക്കുകയായിരുന്ന ഓപ്പണര്‍ ഡിയോണ്‍ ഇബ്രാഹിമിനെ ജവഗല്‍ ശ്രീനാഥ് മടക്കി. രാഹുല്‍ ദ്രാവിഡിന് ക്യാച്ച്.

മറ്റൊരു ഓപ്പണറായ ഗേ വിറ്റാള്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തെങ്കിലും അധികനേരം നില്‍ക്കാനായില്ല. ശ്രീനാഥിന്റെ ഒരു പന്ത് ബൗണ്ടറിയിലേക്ക് പായിക്കാനുള്ള ശ്രമത്തിനിടയില്‍ ഗള്ളിയില്‍ സദഗോപന്‍ രമേശ് മനോഹരമായ ഒരു ക്യാച്ചിലൂടെ വിറ്റാളിനെ പുറത്താക്കി. 20 റണ്‍സായിരുന്നു വിറ്റാളിന്റെ സംഭാവന.

വെള്ളിയാഴ്ചയിലെ കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഹ് ആഞ്ഞടിച്ചു. 16 റണ്‍സെടുത്ത മുന്‍ ക്യാപ്റ്റന്‍ അലിസ്റര്‍ കാംബെലായിരുന്നു ഹര്‍ഭജന്റെ ഇര.

ശനിയാഴ്ച കളി പുനരാരംഭിക്കുമ്പോള്‍ ഇന്ത്യ വിജയം മണക്കുകയാണ്. ഇന്ത്യയുടെ ലീഡ് സിംബാബ്വെ മറികടക്കുന്നതിനിടയില്‍ രണ്ടു വിക്കറ്റുകള്‍ കൂടി വീഴ്ത്താന്‍ കഴിഞ്ഞാല്‍ രണ്ടു ദിവസം ബാക്കി നില്‍ക്കെത്തന്നെ ഇന്ത്യയ്ക്ക് വിജയം കാണാനാകും. എന്നാല്‍ ഇന്ത്യയ്ക്കെതിരെ എന്നും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ആന്‍ഡി ഫ്ലവര്‍ ഇനിയും ബാറ്റു ചെയ്യാനുണ്ടെന്നുള്ളത് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഭീഷണിയായിരിക്കും.

Story first published: Wednesday, December 7, 2011, 13:51 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+