ഹര്‍ഭജന്‍ തകര്‍ത്തു; ഇന്ത്യ ശക്തമായ നിലയില്‍
ബുലാവായോ: മികച്ച ഓള്‍ റൗണ്ടറായി വളരുന്ന ഹര്‍ഭജന്‍ സിംഹിന്റെ അവിശ്വസനീയ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ സിംബാബ്വെയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍.
രണ്ടാം ദിവസമായ ജൂണ്‍ എട്ട് വെള്ളിയാഴ്ച ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 318 റണ്‍സിനവസാനിച്ചു. 145 റണ്‍സിന്റെ ലീഡ്. ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്ത് 66 റണ്‍സെടുത്ത ഹര്‍ഭജന്‍ സിംഹിന്റെ പ്രകടനമാണ് ഇന്ത്യയുടെ നില ഇത്രയും ശക്തമാക്കിയത്.
208 റണ്‍സിന് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ ഒരു തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന സമയത്താണ് സമീര്‍ ദീഗെയ്ക്ക് കൂട്ടായി ഹര്‍ഭജന്‍ എത്തുന്നത്. 72 റണ്‍സ് പിറന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ നില ഭദ്രമാക്കിയത്. സിംബാബ്വെ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഹര്‍ഭജനാണ് കൂടുതല്‍ ആക്രമണോത്സുകത കാണിച്ചത്. സ്കോര്‍ 280ല്‍ എത്തിയപ്പോള്‍ 47 റണ്‍സെടുത്ത സമീര്‍ ദീഗെ വീണു. ഹീത്ത് സ്ട്രീക്കിന്റ പന്തില്‍ വിക്കറ്റ് കീപ്പര്‍ ആന്‍ഡി ഫ്ലവറിന് ക്യാച്ച്. തുടര്‍ന്നെത്തിയ സഹീര്‍ഖാനെ മൂന്നു പന്ത് നേരിടുന്നതിനിടയില്‍ സ്ട്രീക്ക് പറഞ്ഞയച്ചു.
10ാം വിക്കറ്റില്‍ ഹര്‍ഭജന് കൂട്ടായെത്തിയത് ആഷിഷ് നെഹ്റയാണ്. ഒരറ്റത്ത് ഉറച്ചുനിന്ന് നെഹ്റ പിന്തുണ നല്‍കിയതോടെ ഹര്‍ഭജന്‍ വീണ്ടും തകര്‍ത്തടിക്കാന്‍ തുടങ്ങി. 60 പന്തില്‍ നിന്ന് ഈ പഞ്ചാബുകാരന്‍ അര്‍ദ്ധസെഞ്ച്വറി തികച്ചു. എന്നിട്ടും ശൗര്യമടങ്ങാത്ത ഹര്‍ഭജന്റ പന്തില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറിക്കു ശേഷവും നാലു ഫോറുകള്‍ പിറന്നു.
അവസാനം ബ്രൈറ്റണ്‍ വതാംബ്വയുടെ ഒരു പന്ത് വിലയിരുത്തുന്നതില്‍ പരാജയപ്പെട്ട ഹര്‍ഭജന്‍ ഗേ വിറ്റാളിന് പിടികൊടുത്തു. അപ്പോഴേക്കും 10 ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെ സര്‍ദാര്‍ജി 66 വിലപ്പെട്ട റണ്‍സുകള്‍ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിലേക്ക് കൂട്ടിയിരുന്നു.
നേരത്തെ സച്ചിന്‍ പുറത്തായതിനു ശേഷം സമീര്‍ദീഗെയും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് ഇന്നിംഗ്സ് ലീഡ് ഉയര്‍ത്താനുള്ള ശ്രമം തുടങ്ങി. എന്നാല്‍ സ്കോര്‍ 208ല്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ അവസാന അംഗീകൃത ബാറ്റ്സ്മാനായ ദ്രാവിഡും (44) പവലിയനിലെത്തി. ബ്ലിഗ്നോട്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ആന്‍ഡി ഫ്ലവറിന് ക്യാച്ച്.
സിംബാബ്വെക്കു വേണ്ടി ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്കും ബ്രൈറ്റണ്‍ വതാംബ്വയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ബ്ലിഗ്നോട്ട് രണ്ടു വിക്കറ്റും ഹെന്‍റി ഒലോംഗ, ബ്രയാന്‍ മര്‍ഫി എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications