Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യാ - പാക് ക്രിക്കറ്റ് : പ്രതീക്ഷ തെളിയുന്നു

ഇസ്ലമാബാദ് : ഇന്ത്യയും പാകിസ്താനുമായുളള ക്രിക്കറ്റ് മത്സരം പുനരാരംഭിക്കാന്‍ സാദ്ധ്യത. സാഫ് ഗെയിംസ് കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ പാകിസ്താനിലെത്തിയ ഇന്ത്യന്‍ കായിക പ്രതിനിധി സംഘം ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് പാക് സ്പോര്‍ട്ട്സ് അധികൃതരുമായി ചര്‍ച്ച നടത്തും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കല്‍മാഡിയാണ് സംഘത്തലവന്‍.

സാഫ് ഗെയിംസിന്റെ തീയതികള്‍ നിശ്ചയിക്കുക എന്നതാണ് കമ്മിറ്റിയുടെ പ്രാഥമിക ലക്ഷ്യമെന്ന് കല്‍മാഡി പറയുന്നു. പാകിസ്താനിലെ സുരക്ഷാ പ്രശ്നങ്ങളെത്തുടര്‍ന്ന് ആറു മാസത്തിനിടയില്‍ രണ്ടു പ്രാവശ്യം സാഫ് ഗെയിംസ് മാറ്റിവച്ചിരുന്നു. വെളളിയാഴ്ച ചേരുന്ന സാഫ് കമ്മിറ്റി പുതിയ തീയതികള്‍ നിശ്ചയിക്കും.

പാകിസ്താന്‍ ക്രിക്കറ്റ് ബോഡ് ചീഫ് ലെഫ്റ്റനന്റ് ജനറല്‍ താഖിര്‍ സിയയുമായി കൂടിക്കാഴ്ച നടത്താന്‍ സാദ്ധ്യതയുണ്ടെന്ന് കല്‍മാഡി ചോദ്യത്തിനുത്തരമായി പറഞ്ഞു. പ്രശ്നം പരിഹരിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചയ്ക്കുളള വാതിലുകള്‍ തുറന്നിട്ടിരിക്കുയാണെന്നാണ് കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ സംസാരിക്കവെ, ജനറല്‍ സിയ അഭിപ്രായപ്പെട്ടത്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കേണ്ടത് ഇന്ത്യയാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ക്രിക്കറ്റ് മല്‍സരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുരേഷ് കല്‍മാഡി ആഗ്രഹിക്കുന്നതായി തന്നെ അറിയിച്ചിട്ടുണ്ടെന്നും സിയ വെളിപ്പെടുത്തി. അത്തരം ചര്‍ച്ചകളെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്വാഗതം ചെയ്യുന്നു. ചര്‍ച്ചകള്‍ക്ക് തങ്ങള്‍ എപ്പോഴും സന്നദ്ധമാണ്. എന്നാല്‍ മുന്‍കൈയെടുക്കേണ്ടത് ഇന്ത്യയാണെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് സിയ പറഞ്ഞു. ലോകത്തിലെയും ഏഷ്യയിലെയും ക്രിക്കറ്റ് പ്രേമികള്‍ ഈ മത്സരം കാണാന്‍ ആഗ്രഹിക്കുന്നവരാണ്.

ഇന്ത്യയിലെ സര്‍ക്കാരിന്റെ അനുമതിയോടെയായിരിക്കാം കല്‍മാഡിയും സംഘവും എത്തിയതെന്ന് സിയ പ്രത്യാശിച്ചു. അതിനാല്‍ ചര്‍ച്ച അര്‍ത്ഥപൂര്‍ണമാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

1999ലെ കാര്‍ഗില്‍ യുദ്ധത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുളള ക്രിക്കറ്റ് ബന്ധം വഷളായത്. 1999ലെയും 2000 ലെയും ടൊറന്റോ സഹാറാ കപ്പ് മല്‍സരങ്ങള്‍ റദ്ദാക്കിയിരുന്നു. 2000- 01ല്‍ നടക്കാനിരുന്ന ഇന്ത്യയുടെ പാകിസ്താന്‍ പര്യടനവും ഉപേക്ഷിച്ചു. അവസാനം ഇരു രാജ്യങ്ങളും തമ്മില്‍ കളിച്ചത് ധാക്കയില്‍ നടന്ന ഏഷ്യാ കപ്പിലാണ്. അതില്‍ പാകിസ്താന്‍ 44 റണ്‍സിന് വിജയിച്ചു.

Story first published: Friday, March 29, 2002, 5:30 [IST]
Other articles published on Mar 29, 2002
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+