Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ്: ആസ്ത്രേല്യ വീണ്ടും ബാറ്റിംഗിന്

നാഗ്പൂര്‍: ആസ്ത്രേല്യയ്ക്കെതിരായ മൂന്നാം ടെസ്റില്‍ ഇന്ത്യയ്ക്ക് ഫോളോ ഓണ്‍ ആയെങ്കിലും ആസ്ത്രേല്യ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങാന്‍ തീരുമാനിച്ചു. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് വെറും 185 റണ്‍സിന് അവസാനിച്ചു. ഇന്ത്യ ഇപ്പോള്‍ 213 റണ്‍സിന് പിന്നിലാണ്. എങ്കിലും ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ആസ്ത്രേല്യ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിക്കുകയായിരുന്നു.

ഒക്ടോബര്‍ 28 വ്യാഴാഴ്ച ഇന്ത്യ അഞ്ച് വിക്കറ്റിന് 146 റണ്‍സ് എന്ന നിലയിലാണ് ബാറ്റിംഗ് പുനരാരംഭിച്ചത്. എന്നാല്‍ ഇന്ത്യയുടെ ബാക്കിയുള്ള അഞ്ച് വിക്കറ്റുകള്‍ വെറും 39 റണ്‍സിന് വീണു.

55 റണ്‍സെടുത്ത കൈഫ് മാത്രമാണ് അല്പമെങ്കിലും ചെറുത്ത് നിന്നത്. പാര്‍ത്ഥിവ് പട്ടേല്‍ 20 റണ്‍സും അജിത് അഗാര്‍ക്കര്‍ 15 റണ്‍സും എടുത്തു പുറത്തായി. മുരളി കാര്‍ത്തിക്, സഹീര്‍ഖാന്‍ എന്നിവര്‍ റണ്ണൊന്നുമെടുത്തില്ല.

ഗില്ലെസ്പിയാണ് ഇന്ത്യയുടെ അന്തകനായത്. ഗില്ലെസ്പി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Wednesday, December 7, 2011, 13:59 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+