Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ശക്തമായ നിലയില്‍

ചെന്നൈ: ആസ്ത്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ആസ്ത്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 391 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തിട്ടുണ്ട്.

ഒമ്പതു വിക്കറ്റ് കൈയിലിരിക്കെ 180 റണ്‍സ് കൂടിയെടുത്താല്‍ ഇന്ത്യക്ക് ആസ്ത്രേലിയയുടെ സ്കോര്‍ മറികടക്കാം. 84 റണ്‍സോടെ ഓപ്പണര്‍ ശിവ് സുന്ദര്‍ ദാസും 59 റണ്‍സോടെ വി.വി.എസ് ലക്ഷ്മണുമാണ് രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ക്രീസില്‍. 61 റണ്‍സെടുത്ത ഓപ്പണര്‍ സദഗോപന്‍ രമേശാണ് പുറത്തായ ഏക ഇന്ത്യന്‍ ബാറ്റ്സ്മാന്‍.

രമേശ് പുറത്തായെങ്കിലും മുന്‍ മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി 123 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ രമേശിനും ദാസിനും കഴിഞ്ഞു. പിന്നീടു വന്ന ലക്ഷ്മണ്‍ കൊല്‍ക്കത്തയില്‍ അവസാനിപ്പിച്ചിടത്തു നിന്നാണ് തുടങ്ങിയത്. വെറും 69 പന്തില്‍ നിന്നാണ് ലക്ഷ്മണ്‍ 59 റണ്‍സിലെത്തിയത്.

നേരത്തെ ഹര്‍ഭജന്‍ സിംഹിന്റെ സ്പിന്‍ ഇന്ദ്രജാലത്തില്‍ ആസ്ത്രേലിയന്‍ വിക്കറ്റുകള്‍ കടപുഴകിയിരുന്നു. വെറും 65 റണ്‍സെടുക്കുന്നതിനിടയിലാണ് ആസ്ത്രേലിയയുടെ ശേഷിച്ച ഏഴു വിക്കറ്റുകള്‍ നിലംപതിച്ചത്.

Story first published: Wednesday, December 7, 2011, 13:49 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+