ഹര്‍ഭജന്‍ വീണ്ടും; ആസ്ത്രേലിയ 391-ന് പുറത്ത്
ചെന്നൈ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ആസ്ത്രേലിയ 391 റണ്‍സിന് എല്ലാവരും പുറത്തായി. ആസ്ത്രേലിയക്കു വേണ്ടി ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ ഇരട്ടസെഞ്ച്വറി നേടി.
മൂന്നു വിക്കറ്റിന് 326 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ആസ്ത്രേലിയയെ തകര്‍ത്തത് ഹര്‍ഭജന്‍ സിംഹാണ്. 133 റണ്‍സ് വഴങ്ങി ഹര്‍ഭജന്‍ ഏഴ് ആസ്ത്രലിേയന്‍ വിക്കറ്റുകളാണ് കടപുഴക്കിയത്. ഹര്‍ഭജന്‍ തുടര്‍ച്ചയായി മൂന്നാമതു തവണയാണ് അഞ്ച് വിക്കറ്റ് നേടുന്നത്.
47 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റീവ് വോയാണ് ആദ്യം പുറത്തായ ബാറ്റ്സ്മാന്‍. ഹര്‍ഭജനെ പ്രതിരോധിക്കുന്നതിനിടയില്‍ സ്റമ്പിലേക്ക് കുതിച പന്ത് സ്റീവ് വോ കൈകൊണ്ട് തട്ടിമാറ്റിയതിനെ തുടര്‍ന്ന് അമ്പയര്‍ ഔട്ട് വിധിച്ചു. പിന്നീട് ആസ്ത്രേലിയന്‍ ബാറ്റ്സ്മാന്മാരുടെ ഘോഷയാത്രയാണ് കണ്ടത്. റിക്കി പോണ്ടിംഗ്, ആദം ഗില്‍ക്രിസ്റ് ഷെയ്ന്‍ വോണ്‍, ജാസന്‍ ഗില്ലസ്പി, കോളിന്‍ മില്ലര്‍ എന്നിവര്‍ ഹര്‍ഭജന്റെ ഇരകളായി. ഇതില്‍ ഗില്‍ക്രിസ്റ് ഒരു റണ്ണെടുത്തപ്പോള്‍ മറ്റെല്ലാവരും പൂജ്യരായാണ് മടങ്ങിയത്.
അപ്പോഴും ഒരറ്റത്ത് പിടിച്ചു നിന്ന മാത്യു ഹെയ്ഡന്‍ ഇരട്ടസെഞ്ച്വറി കരസ്ഥമാക്കി. 203 റണ്‍സെടുത്ത ഹെയ്ഡനാണ് അവസാനം പുറത്തായ ബാറ്റ്സ്മാന്‍. ഹര്‍ഭജന്റെ പന്തില്‍ സൗരവ് ഗാംഗുലിക്ക് ക്യാച്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications