Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്ക് രണ്ടാം വിജയം

ഇന്‍ഡോര്‍: ആസ്ത്രേല്യയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. മാര്‍ച്ച് 31 ശനിയാഴ്ച ഇന്ത്യ ആസ്ത്രേല്യയെ 118 റണ്‍സിന് മുട്ടുകുത്തിച്ചു.

ടോസ് നേടിയ ആസ്ത്രേല്യന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും വിവിഎസ് ലക്ഷ്മണിന്റെയും മികച്ച പ്രകടനത്തോടെ ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് നേടി.

ഏകദിനക്രിക്കറ്റില്‍ 10,000 റണ്‍സ് എന്ന നാഴികക്കല്ലും പിന്നിട്ട് ബാറ്റ് ചെയ്ത സച്ചിന്‍ സെഞ്ചുറിയും തികച്ച് 139 റണ്‍സ് നേടി പുറത്തായി. സച്ചിന് മികച്ച പിന്തുണ നല്‍കിയ ലക്ഷ്മണ്‍ 83 റണ്‍സ് നേടി.

300 റണ്‍സ് എന്ന വിജയലക്ഷ്യത്തോടെ ബാറ്റിംഗ് ആരംഭിച്ച സന്ദര്‍ശകര്‍ക്ക് ഓപ്പണര്‍മാരായ ആദം ഗില്‍ക്രിസ്റ്റും ഡാമിയന്‍ മാര്‍ട്ടിനും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. എന്നാല്‍ ഓപ്പണിംഗ് കൂട്ട് കെട്ട് ചുവടുറപ്പിയ്ക്കുന്നതിനു മുമ്പേ ശ്രീനാഥിന്റെ പന്തില്‍ ഡാമിയന്‍ പുറത്തായി.

പിന്നീട് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഗില്‍ക്രിസ്റ്റും റിക്കി പോണ്ടിംഗും ചേര്‍ന്ന് ആസ്ത്രേല്യയെ 102 റണ്‍സില്‍ എത്തിച്ചു. രണ്ടാം സ്പെല്‍ എറിയാനെത്തിയ അജിത് അഗാര്‍കര്‍ ഗില്‍ ക്രിസ്റ്റിനെ വീഴ്ത്തിയതോടെ കളിയുടെ ഗതി മാറി. രണ്ട് വിക്കറ്റിന് 102 എന്ന ശക്തമായ നിലയില്‍ നിന്നും ആസ്ത്രേല്യ പിന്നീട് പരാജയത്തിലേയ്ക്ക് വീഴുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരും ഫീല്‍ഡര്‍മാരും അവസരത്തിനൊത്തുയര്‍ന്ന് ആസ്ത്രേല്യന്‍ ബാറ്റിംഗ് നിരയെ വരിഞ്ഞുമുറുക്കി. റിക്കി പോണ്ടിംഗിനു ശേഷം ക്രീസില്‍ എത്തിയ ആസ്ത്രേല്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കൊന്നും ശോഭിക്കാനായില്ല. വിക്കറ്റുകള്‍ ഒരോന്നായി നിലംപതിച്ചു കൊണ്ടിരുന്നു.

36 ഓവറില്‍ 181 റണ്‍സിന് ആസ്ത്രേല്യയുടെ ഇന്നിംഗ്സ് അവസാനിച്ചു. ഇന്ത്യയ്ക്ക് 118 റണ്‍സിന്റെ ഉജ്ജ്വല വിജയം. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1 എന്ന നിലയില്‍ മുന്നിട്ടു നില്‍ക്കുന്നു.

ഇന്ത്യയ്ക്കു വേണ്ടി അഗാര്‍ക്കറും (38 റണ്‍സിന് മൂന്ന് വിക്കറ്റ്) ഹര്‍ഭജന്‍ സിംഹും (37 റണ്‍സിന് മൂന്ന് വിക്കറ്റ് )വീഴ്ത്തി മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ചു. ശ്രീനാഥ് രണ്ട് വിക്കറ്റും ഗാംഗുലി ഒരു വിക്കറ്റും വീഴ്ത്തി. ഒരു വിക്കറ്റ് റണ്‍ഔട്ടിലൂടെയായിരുന്നു.

ഏകദിനത്തില്‍ 10,000 റണ്‍സ് തികച്ച സെഞ്ച്വറി പ്രകടനത്തിലൂടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാന്‍ ഓഫ് ദ മാച്ച് ബഹുമതി കരസ്ഥമാക്കി.

Story first published: Wednesday, December 7, 2011, 13:50 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+