Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്ക് 39 റണ്‍സ് വിജയം

രാജ്കോട്ട്: സിംബാബ്വെക്കെതിരായ അഞ്ചാം ഏകദിന മത്സരവും വിജയിച്ച് ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കി. ഡിസംബര്‍ 14 വ്യാഴാഴ്ച രാജ്കോട്ടില്‍ നടന്ന അവസാന ഏകദിന മത്സരത്തില്‍ 39 റണ്‍സിനാണ് ഇന്ത്യ സിംബാബ്വെയ തറപറ്റിച്ചത്.

സ്കോര്‍: ഇന്ത്യ 50 ഓവറില്‍ ആറിന് 301. സിംബാബ്വെ 47.4 ഓവറില്‍ 262 റണ്‍സിന് പുറത്ത്.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് 25 പന്തില്‍ നിന്ന് 167 റണ്‍സെടുക്കുകയും സിംബാബ്വെയുടെ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത അജിത് അഗാര്‍ക്കറാണ് കളിയിലെ കേമന്‍.

302 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെയ്ക്ക് വ്യക്തമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. 70 പന്തില്‍ നിന്ന് 71 റണ്‍സെടുത്ത ട്രെവിയന്‍ മഡോണ്ടോ മാത്രമാണ് സിംബാബ്വെ ഇന്നിംഗ്സില്‍ തിളങ്ങിയത്.

അഗാര്‍ക്കര്‍ 8.4 ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. റിതീന്ദര്‍ സിംഹ് സോധി, ശ്രീധരന്‍ ശ്രീറാം, വീരേന്ദര്‍ ഷെവാഗ് എന്നിവര്‍ രണ്ടു വിക്കറ്റു വീതവും വെങ്കിടേഷ് പ്രസാദ് ഒരു വിക്കറ്റും വീഴ്ത്തി.

സൗരവ് ഗാംഗുലി, സഹീര്‍ ഖാന്‍, സുനില്‍ ജോഷി എന്നിവരില്ലാതെ കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ഈ വിജയം ആത്മവിശ്വാസം പകരുന്നതായി. ഗാംഗുലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ച രാഹുല്‍ ദ്രാവിഡിനും ഈ വിജയം ഏറെ മധുരമുള്ളതാണ്. ദ്രാവിഡ് ആദ്യമായാണ് ഇന്ത്യയെ നയിക്കുന്നത്.

Story first published: Wednesday, December 7, 2011, 13:42 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+