Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ്: ദക്ഷിണാഫ്രിക്ക സെമിയില്‍

നൈറോബി: ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിനു പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്ക ഐസിസി നോക്കൗട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. ഒക്ടോബര്‍ 13-ന് വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിഫൈനലില്‍ അവര്‍ ഇന്ത്യയെ എതിരിടും.

നൈറോബി ജിംഖാന മൈതാനത്ത് നടന്ന ഏകപക്ഷീയമായ മത്സരത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ വാരിക്കളഞ്ഞു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനെ അവര്‍ മികച്ച ബൗളിംഗിന്റെയും ഫീല്‍ഡിംഗിന്റെയും പിന്‍ബലത്തില്‍ 44.1 ഓവറില്‍ 182 റണ്‍സിന് പുറത്താക്കി. മറുപടിയായി 39.1 ഓവറില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം നേടി.

പുറത്താകാതെ 76 റണ്‍സെടുക്കുകയും 26 റണ്‍സിന് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസാണ് മാന്‍ ഓഫ് ദി മാച്ച്. ദക്ഷിണാഫ്രിക്കക്കു വേണ്ടി ഡിപ്പ്നര്‍ 65 റണ്‍സും ഓപ്പണര്‍ ഗാരി കേഴ്സ്റണ്‍ 32 റണ്‍സും എടുത്തു.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഷോണ്‍ പൊളോക്കും (27-ന് 3) അലന്‍ ഡൊണാള്‍ഡും (25-ന് 2) ജാക്വിസ് കാലിസും (26-ന് 2) ചേര്‍ന്ന് വരിഞ്ഞുകെട്ടി. ഗ്രേയം ഹിക്കൊഴിച്ചുള്ള എല്ലാ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്നു .

ഒക്ടോബര്‍ 11 ബുധനാഴ്ച നടക്കുന്ന ആദ്യ സെമിഫൈനലില്‍ പാകിസ്ഥാന്‍ ന്യൂസിലാണ്ടിനെ നേരിടും. ഉച്ചക്ക് 12 മണി മുതല്‍ മത്സരത്തിന്റെ തത്സമയ വിവരണം ഇന്ത്യാ ഇന്‍ഫോ മലയാളത്തില്‍ നിന്ന് ലഭ്യമായിരിക്കും.

Story first published: Tuesday, October 10, 2000, 23:53 [IST]
Other articles published on Oct 10, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+