Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് :ഇംഗ്ലണ്ടിനു ജയം

നൈറോബി: ഐസിസി നോക്കൗട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. തങ്ങളുടെ ആദ്യമത്സരത്തില്‍ ബംഗ്ലാദേശിനെ എട്ടു വിക്കറ്റിനാണ് അവര്‍ തോല്പിച്ചത്.

ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റിന് 232 റണ്‍സെടുത്തു. മറുപടിയായി ഇംഗ്ലണ്ട് 43.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഒക്ടോബര്‍ 10-ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.

പുറത്താകാതെ 87 റണ്ണെടുത്ത ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ അലക് സ്റ്യുവര്‍ട്ടാണ് മാന്‍ ഓഫ് ദി മാച്ച്. ക്യാപ്റ്റന്‍ നാസിര്‍ ഹുസൈന്‍ 95 റണ്ണെടുത്തു.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനു വേണ്ടി ഓപ്പണര്‍ ജാവേദ് ഒമര്‍ 63 റണ്‍സെടുത്തു. 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ നൈമുര്‍ റഹ്മാനും 30 റണ്‍സെടുത്തു ആമിനുള്‍ ഇസ്ലാമും മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ മാര്‍ക്ക് ഈലവും (48-ന് 3) ആന്‍ഡി കാഡിക്കും (35-ന് 2) ക്രെയ്ഗ് വൈറ്റും (45-ന് 2) നേതൃത്വം നല്‍കിയ ഇംഗ്ലീഷ് ബൗളിംഗ് നിരക്കെതിരെ പിടിച്ചു നില്‍ക്കാന്‍ മറ്റു ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ക്കായില്ല.

ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഒക്ടോബര്‍ 7 ശനിയാഴ്ച തുടങ്ങും. ആദ്യ ക്വാര്‍ട്ടറില്‍ ലോക ചാമ്പ്യന്മാരായ ആസ്ത്രേലിയയെ ഇന്ത്യ നേരിടും. വെള്ളിയാഴ്ച രാവിലെ 11 മുതല്‍ മത്സരത്തിന്റെ തത്സമയസ്കോര്‍ബോര്‍ഡ് ഇന്ത്യാഇന്‍ഫോ മലയാളത്തില്‍ ലഭ്യമായിരിക്കും.

Story first published: Thursday, October 5, 2000, 23:53 [IST]
Other articles published on Oct 5, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+