Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

നൈറോബി: ദക്ഷിണാഫ്രിക്കയെ 95 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഐസിസി അന്താരാഷ്ട്ര നോക്കൗട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ഒക്ടോബര്‍ 15 ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ന്യൂസിലാണ്ടിനെ നേരിടും.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സ് നേടി. മറുപടിയായി ദക്ഷിണാഫ്രിക്ക 41 ഓവറില്‍ 200 റണ്‍സിന് എല്ലാവരും പുറത്തായി.

ഒരോവറില്‍ 5.95 റണ്‍ എന്ന ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് യുവ ഇന്ത്യന്‍ ബൗളര്‍ സഹീര്‍ ഖാന്‍ തുടക്കത്തിലേ പ്രഹരമേല്‍പിച്ചു. ഒരു റണ്ണെടുത്ത ആന്‍ഡ്രൂ ഹാളിനെയും അഞ്ചു റണ്ണെടുത്ത ഡിപ്പ്നറെയും സഹീര്‍ പവലിയനിലെത്തിച്ചു. 12 റണ്‍സെടുത്തപ്പോഴേക്കും ഗാരി കേഴ്സ്റണ്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്ക മൂന്നിന് 28 എന്ന നിലയിലേക്ക് കൂപ്പുകുത്തി വീണു.

ആ വീഴ്ചയില്‍ നിന്നും കരകയറാന്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ അനുവദിച്ചില്ല. വ്യക്തമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു. മാര്‍ക്ക് ബൗച്ചര്‍ (60), ജോണ്ടി റോഡ്സ് (32), ലാന്‍സ് ക്ലൂസ്നര്‍ (29) എന്നിവരാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ അല്പമെങ്കിലും ചെറുത്തു നിന്നത്.

ഇന്ത്യക്കുവേണ്ടി സഹീര്‍ഖാന്‍, അനില്‍ കുംബ്ലെ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. വെങ്കിടേഷ് പ്രസാദ്, യുവരാജ് സിംഹ്, സൗരവ് ഗാംഗുലി എന്നിവര്‍ക്ക് ഓരോ വിക്കറ്റുകള്‍ ലഭിച്ചു.

നേരത്തെ സൗരവ് ഗാംഗുലിയുടെ സെഞ്ച്വറിയുടെയും രാഹുല്‍ ദ്രാവിഡ്, യുവ്രാജ് സിംഹ് എന്നിവരുടെ അവസരോചിത ബാറ്റിംഗിന്റെയും പിന്‍ബലത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് 295 റണ്‍സ് പടുത്തുയര്‍ത്തിയിരുന്നു.

Story first published: Friday, October 13, 2000, 23:53 [IST]
Other articles published on Oct 13, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+