ബാംഗളൂര്‍ : ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്ന ഇന്ത്യയുടെ രണ്ടാം നിര ടീമിനെ റോബിന്‍ സിംഗ് നയിച്ചേക്കും.
റോബിന്‍സിംഗടക്കം സാധ്യതാ ടീമിലുളള 25 പേരില്‍ 13 പേരും കളിക്കാനുളള സന്നദ്ധത ബോര്‍ഡിനെ അറിയിച്ചു. ഐസിസി കരാറില്‍ ഒപ്പുവയ്ക്കാന്‍ ഇവര്‍ സമ്മതിച്ചു.
തമിഴ്നാട്ടില്‍ നിന്നുളള റോബിന്‍ സിംഗ്, സദഗോപന്‍ രമേഷ്, ഹേമാംഗ് ബദാനി, എല്‍. ബാലാജി എന്നിവരുടെ കാര്യം ഉറപ്പായി. മറ്റു സംസ്ഥാനങ്ങളിലുളള 10 ഓളം പേര്‍ കരാര്‍ വാക്കാല്‍ സമ്മതിച്ചിട്ടുണ്ടെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. മുതിര്‍ന്ന കളിക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി ഇവരെ പിന്‍വലിപ്പിക്കുമെന്ന് ഭയന്ന് ബോര്‍ഡ് ആരുടെയും പേരുവിവരം പുറത്തുവിടുന്നില്ല.
സാധ്യതാ ലിസ്റിലുളള താരങ്ങള്‍
സദഗോപന്‍ രമേഷ്, ഗൗതം ഗാംഭിര്‍, ഗഗന്‍ ഘോഡ, ഡാനിയേല്‍ മനോഹര്‍, കോണോര്‍ വില്യംസ്, ഹേമാംഗ് ബദാനി, രോഹന്‍ ഗവാസ്കര്‍, ജേക്കബ് മാര്‍ട്ടിന്‍, ഋഷികേശ് കനിത്കര്‍, രതീന്ദര്‍ സിംഗ് സോധി, ജെ. പി. യാദവ്, വിജയ് ഭരദ്വാജ്, രാകേഷ് പട്ടേല്‍, ശരണ്‍ദീപ് സിംഗ്, മുരളി കാര്‍ത്തിക്, രമേഷ് പരോര്‍, സെയ്രാജ് ബഹാതുലെ, ജവഗല്‍ ശ്രീനാഥ്, വെങ്കിടേഷ് പ്രസാദ്, റോബിന്‍ സിംഗ്, ഇര്‍ഫാന്‍ പഥന്‍, എല്‍. ബാലാജി, ദീപ് ദാസ് ഗുപ്ത, എം. എസ്. കെ. പ്രസാദ്.