Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാന്‍സി ക്രോണ്യെ കൊല്ലപ്പെട്ടു

ജോഹന്നാസ്ബര്‍ഗ് : മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യെ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു.

ദക്ഷിണാഫ്രിക്കയുടെ തെക്ക് ജോര്‍ജ് എന്ന നഗരത്തിലായിരുന്നു അപകടം. മോശപ്പെട്ട കാലാവസ്ഥയെ തുടര്‍ന്ന് വിമാനം ലാന്‍ഡു ചെയ്യുന്നതില്‍ സംഭവിച്ച തകരാറാണ് അപകടകാരണമെന്ന് കരുതുന്നു. വിമാനത്തിലുണ്ടായിരുന്ന മൂന്നു പേരും കൊല്ലപ്പെട്ടു.

വിമാനം നിലത്തിറക്കാന്‍ പൈലറ്റ് ശ്രമിച്ചെങ്കിലും ഓട്ടിനിക്വാ മലനിരകളില്‍ തകര്‍ന്നു വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

പന്തയ വിവാദത്തെ തുടര്‍ന്ന് ആജീവനാന്ത വിലക്ക് കിട്ടുന്നതു വരെ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനായിരുന്നു ഹാന്‍സി. പന്തയക്കാരില്‍ നിന്നും താന്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ചതിനെതുടര്‍ന്നാണ് ക്രോണ്യെയെ ക്രിക്കറ്റില്‍ നിന്നും വിലക്കിയത്.

ഹാന്‍സിയുടെ ജീവിതത്തിലൂടെ

1969 സെപ്തംബര്‍ 25ന് ബ്ലൂംഫോണ്ടെയിനില്‍ ജനനം
1987ല്‍ ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം.
1992ല്‍ ടെസ്റില്‍ അരങ്ങേറ്റം ബ്രിഡ്ജ്ടൗണില്‍ വെസ്റിന്‍ഡീസുമായി.
1994ല്‍ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍
1995ല്‍ ലങ്കാഷയറിനു വേണ്ടി കൗണ്ടിയില്‍ അരങ്ങേറ്റം.
1996ല്‍ ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ പരമ്പര വിജയം.
1999ല്‍ ലോകകപ്പിന്റെ സെമിഫൈനലില്‍. ആസ്ട്രേലിയയുമായുളള മത്സരത്തില്‍ സ്വപ്നതുല്യമായ ടൈ.
2000ല്‍ പന്തയവിവാദത്തില്‍
2001ല്‍ ആജീവനാന്ത വിലക്ക്
2002ല്‍ മരണം

Story first published: Saturday, June 1, 2002, 5:30 [IST]
Other articles published on Jun 1, 2002
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+