ഇനി ഡാല്‍മിയ തീരുമാനിക്കും
ദില്ലി : ക്രിക്കറ്റ് വിവാദത്തില്‍ ഇനി എന്തുനടപടിയെടുക്കണമെന്നതിന്റെ പൂര്‍ണ്ണചുമതല കേന്ദ്രസര്‍ക്കാര്‍ ബി സി സി ഐ പ്രസിഡന്റ് ജഗ് മോഹന്‍ ഡാല്‍മിയയെ ഏല്പിച്ചു. പ്രശ്നം പാര്‍ലമെന്റ് ഗൗരവമായെടുത്തിരിക്കുകയാണ്.
മുന്‍ ടെസ്റ് ക്രിക്കറ്ററും ബിജെപി എംപിയുമായ കീര്‍ത്തി ആസാദിന്റെ നേതൃത്വത്തിലാണ് അംഗങ്ങള്‍ പാര്‍ലമെന്‍റില്‍ ശബ്ദമുയര്‍ത്തിയത്. ബിജെപി, ശിവസേന, തൃണമൂല്‍ അംഗങ്ങളെല്ലാം ഇന്ത്യ പര്യടനമുപേക്ഷിക്കണമെന്ന അഭിപ്രായക്കാരാണ്. ഐസിസി യുമായി ഇനി കൂടുതല്‍ ചര്‍ച്ചയ്ക്കു നില്‍ക്കേണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഇതിനിടെ പ്രശ്ന പരിഹാരത്തിന് പല ഫോര്‍മുലകളും മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇന്ത്യന്‍ ടീമിലെ ഭൂരിപക്ഷം പേരും - സൗരവ് ഗാംഗുലിയടക്കം - പര്യടനമുപേക്ഷിച്ച് ഇന്ത്യ മടങ്ങണമെന്ന പക്ഷക്കാരാണ്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഇന്ത്യയ്ക്കൊപ്പം നിര്‍ത്തുക എന്ന ലക്ഷ്യമാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ ബുദ്ധികേന്ദ്രങ്ങള്‍ക്കുള്ളത്. മാച്ച് റഫറി മൈക്ക് ഡെന്നീസിനെ മാറ്റുക എന്ന ആവശ്യത്തില്‍ നിന്ന് ഇനി ഇന്ത്യയ്ക്ക് പിന്നോട്ടു പോകാന്‍ കഴിയില്ല. ഈ ആവശ്യത്തോട് ദക്ഷിണാഫ്രിക്കയും അനുകൂലമായി പ്രതികരിച്ചിരുന്നു.
മൈക്ക് ഡെന്നിസ്സിനെ മാറ്റാന്‍ കഴിയാതെ വന്നാല്‍ മൂന്നാം ടെസ്റ് അനൗദ്യോഗികമാക്കാനും നീക്കമുണ്ട്. അപ്പോള്‍ മൂന്നാം ടെസ്റില്‍ റഫറിയാവാന്‍ ഡെന്നിസ്സിനു കഴിയില്ല. അതു നടന്നില്ലെങ്കില്‍ മൂന്നാം ടെസ്റ് ഒഴിവാക്കി പകരം രണ്ട് ഏകദിനങ്ങള്‍ കളിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. പ്രശ്ന പരിഹാരത്തിന് ഡാല്‍മിയ അവസാനവട്ട ചര്‍ച്ച നടത്തിവരികയാണ്.
മാച്ച് റഫറിയെ മാറ്റണമെന്നും കഴിഞ്ഞില്ലെങ്കില്‍ ശിക്ഷ താല്‍ക്കാലികമായി മരവിപ്പിക്കണമെന്നും ഇന്ത്യ ഐസിസിയോടാവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ രണ്ടാവശ്യങ്ങളും അവര്‍ തള്ളിക്കളഞ്ഞു. ഐ സി സി വഴങ്ങുന്നില്ലെങ്കില്‍ ഇന്ത്യ പര്യടനം മതിയാക്കി മടങ്ങിവരാനാണ് സാദ്ധ്യത. വെള്ളിയാഴ്ചയാണ് മൂന്നാം ടെസ്റ് തുടങ്ങേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications