Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെല്ലുലാര്‍ ഫോണില്ലാതെയും വാതുവെപ്പ് നടത്താം - ഗാംഗുലി

ഷാര്‍ജ: കളിക്കാര്‍ക്ക് സത്യസന്ധതയില്ലെങ്കില്‍ വാതുവെപ്പ് ഇല്ലാതാക്കാന്‍ സ്റേഡിയത്തിലും ഡ്രസ്സിംഗ് റൂമിലും സെല്ലുലാര്‍ ഫോണുകള്‍ നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. വാതുവെപ്പില്‍ ഏര്‍പ്പെടേണ്ടവര്‍ക്ക് സെല്ലുലാര്‍ ഫോണല്ലാതെ ഒട്ടേറെ വേറെ മാര്‍ഗ്ഗങ്ങളുമുണ്ട് - ഗാംഗുലി വ്യക്തമാക്കി.

വാതുവെപ്പിന്റെ കളങ്കത്തില്‍ നിന്നും ഇന്ത്യന്‍ ടീം മോചിതരാകണമെങ്കില്‍ എല്ലാ കളിക്കാരും കളിയില്‍ കൂടുതല്‍ സത്യസന്ധത പുലര്‍ത്തണമെന്ന് ഗാംഗുലി പറഞ്ഞു.

വാതുവെപ്പിനെ നേരിടാന്‍ ഐസിസി എടുത്തിട്ടുള്ള നടപടികളെ ഗാംഗുലി പ്രശംസിച്ചു. കളിക്കാര്‍ കളിയോട് സത്യസന്ധതയില്ലാത്തവരാകുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയ്യുന്നതെല്ലാം വ്യര്‍ത്ഥമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ ക്രിക്കറ്റ് കളിക്കാരും അമ്പയര്‍മാരും അധികൃതരും അഴിമതിക്കെതിരായ പ്രഖ്യാപനത്തില്‍ ഒപ്പിടണമെന്ന ഐസിസിയുടെ നിര്‍ദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു ഗാംഗുലി. ഇന്ത്യ, ശ്രീലങ്ക, സിംബാബ്വെ എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ഷാര്‍ജാ കപ്പ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഷാര്‍ജയിലെത്തിയതാണ് ഗാംഗുലി.

ഞങ്ങള്‍ എല്ലാവരും ഒപ്പിടാന്‍ തയ്യാറാണ്. അതില്‍ ഒരു തെറ്റുമില്ല. പക്ഷെ കളിയോടുള്ള സത്യസന്ധതയാണ് എല്ലാം. വാതുവെപ്പില്‍ കുടുങ്ങിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യെ ചുരുങ്ങിയത് 10 പ്രഖ്യാപനങ്ങളിലെങ്കിലും ഒപ്പു വെച്ചിട്ടുണ്ട് - ഗാംഗുലി ചൂണ്ടിക്കാട്ടി.

Story first published: Friday, October 20, 2000, 23:53 [IST]
Other articles published on Oct 20, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+