Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്‍സമാം പാകിസ്ഥാനെ ചുമലിലേറ്റി

മാഞ്ചസ്റര്‍: മധ്യനിര ബാറ്റ്സ്മാന്‍ ഇന്‍സമാം ഉള്‍ ഹഖ് നേടിയ സെഞ്ച്വറിയുടെ ബലത്തില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ പാകിസ്ഥാന് നല്ല തുടക്കം. ഒന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ അവര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സെടുത്തിട്ടുണ്ട്.

92 റണ്‍സെടുക്കുമ്പോഴേക്കും നാലു വിക്കറ്റുകള്‍ വീണ പാകിസ്ഥാനെ കൈപിടിച്ചുയര്‍ത്തിയത് ഇന്‍സമാമും യുനിസ് ഖാനും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റാണ്. ഏകദിന ശൈലിയില്‍ ബാറ്റിംഗ് നടത്തിയ ഇന്‍സമാം വെറും 135 പന്തില്‍ നിന്ന് സെഞ്ച്വറി നേടി. ഇംഗ്ലണ്ടിനെതിരെ ഹഖിന്റെ മൂന്നാമത്തെ സെഞ്ച്വറിയായിരുന്നു ഇത്. ഹൊഗാര്‍ഡിന്റെ പന്തില്‍ ഇയാന്‍ വാര്‍ഡിന് പിടികൊടുക്കുന്നതിനു മുമ്പ് ഹഖ് 114 റണ്‍സ് നേടിയിരുന്നു. യൂനിസ് ഖാന്‍ 65 റണ്‍സെടുത്ത് പുറത്തായി.

നേരത്തെ ടോസ് നേടിയ പാക് ക്യാപ്റ്റന്‍ വഖാര്‍ യൂനിസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈര്‍പ്പമുള്ള പിച്ചില്‍ പാകിസ്ഥാന്റെ തുടക്കം ഭദ്രമായിരുന്നില്ല. ആറ് റണ്‍സെടുക്കുമ്പോഴേക്കും ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ അബ്ദുള്‍ റസാഖ് (1) കുറ്റിതെറിച്ച് പുറത്തായി. പിന്നീട് വന്ന ഫൈസല്‍ ഇഖ്ബാലിനും (16) കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഓപ്പണര്‍ സയീദ് അന്‍വര്‍ (29) ചില മികച്ച ഷോട്ടുകളുതിര്‍ത്തെങ്കിലും പെട്ടെന്ന് തന്നെ പുറത്തായി. വിശ്വസ്ത ബാറ്റ്സ്മാന്‍ യൂസഫ് യൂഹാന (4) കൂടി പുറത്തായതോടെ രണ്ടാം ടെസ്റിലും ഇംഗ്ലണ്ട് പിടിമുറുക്കുകയാണെന്ന് തോന്നിച്ചു.

പിന്നീട് ഒത്തുചേര്‍ന്ന ഇന്‍സമാമും യൂനിസ് ഖാനും ചേര്‍ന്ന് ഇംഗ്ലണ്ട് ബൗളര്‍മാരെ കണക്കറ്റ് ശിക്ഷിച്ചു. നാലു വിക്കറ്റ് വീണിട്ടും ക്രിയാത്മക കളി പുറത്തെടുത്ത പാകിസ്ഥാന്‍ ടെസ്റ് ക്രിക്കറ്റില്‍ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. ടെസ്റിന്റെ ഒരു ദിവസം 370 റണ്‍സ് പിറക്കുക എന്നത് അപൂര്‍വത്തില്‍ അപൂര്‍വമാണ്.

ഇംഗ്ലണ്ടിനു വേണ്ടി ഹൊഗാര്‍ഡും കാഡിക്കും മൂന്നു വിക്കറ്റു വീതം വീഴ്ത്തി. ഡാരന്‍ ഗഫിന് രണ്ടു വിക്കറ്റ് ലഭിച്ചു.

Story first published: Wednesday, December 7, 2011, 13:50 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+