ദ്രാവിഡ് വിവാഹിതനായി
ബാംഗ്ലൂര്‍: ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് മെയ് നാല് ഞായറാഴ്ച വിവാഹിതനായി. ഉച്ചയ്ക്ക് 12.23നായിരുന്നു നാഗ്പൂര്‍ സ്വദേശിനിയായ വധു ഡോ. വിജേത പെന്‍ധാര്‍ക്കറുടെ കഴുത്തില്‍ ദ്രാവിഡ് താലി ചാര്‍ത്തിയത്.
ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ യെലഹങ്കയിലെ അതിര്‍ത്തി രക്ഷാസേനയുടെ പരിശീലനകേന്ദ്രത്തില്‍ നടന്ന വിവാഹച്ചടങ്ങിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുത്തുള്ളൂ. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, വിരേന്ദ്ര സെവാഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മഹാരാഷ്ട്ര ശൈലിയിലായിരുന്നു വിവാഹം.
വൈകീട്ട് 6.30ന് താജ് വെസ്റ് എന്‍ഡില്‍ കുടുംബാംഗങ്ങള്‍ക്കായി വിരുന്ന് നടന്നു. മെയ് ആറിന് സുഹൃത്തുക്കള്‍ക്ക് മാത്രമായി താജില്‍ തന്നെ വിരുന്നൊരുക്കിയിട്ടുണ്ട്.
Story first published: Wednesday, December 7, 2011, 13:53 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications