Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനത്തിലും പട്ടേല്‍ വേണം: ദ്രാവിഡ്

ബാംഗ്ലൂര്‍: ടെസ്റില്‍ മാത്രമല്ല ഏകദിനത്തിലും പാര്‍ത്ഥിവ് പട്ടേലിനെ വിക്കറ്റ് കീപ്പറാക്കണമെന്ന് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് രാഹുല്‍ ദ്രാവിഡിനെ തന്നെ നിലനിര്‍ത്തുമെന്ന് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് ദ്രാവിഡിന്റെ ഈ വിവാദ പ്രസ്താവന. ദ്രാവിഡിനെപ്പോലെ മിടുക്കോടെ ഈ ജോലി നിര്‍വഹിയ്ക്കുന്ന മറ്റാരെയെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അക്കാര്യം പരിഗണിയ്ക്കാമെന്ന് സൗരവ് ഗാംഗുലി ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയ്ക്ക് ബാറ്റ്സ്മാന്‍ കൂടിയായ ഒരു നല്ല വിക്കറ്റ് കീപ്പറെ ആവശ്യമുണ്ട്. ടെസ്റില്‍ ആ ജോലി പാര്‍ത്ഥിവ് പട്ടേല്‍ നന്നായി നിര്‍വഹിയ്ക്കുന്നുണ്ട്. ഇനി ഏകദിനത്തിലും പാര്‍ത്ഥിവ് പട്ടേലിനെ നിയോഗിക്കണം. - ദ്രാവിഡ് പറഞ്ഞു.

ഞാന്‍ ഒരിയ്ക്കലും ജന്മസിദ്ധമായ കഴിവുകളുള്ള ഒരു വിക്കറ്റ് കീപ്പറല്ല. കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ വിക്കറ്റ് കീപ്പറായിരുന്നില്ല. അതുകൊണ്ട് ഏഷ്യാകപ്പില്‍ വിക്കറ്റ് കീപ്പറാകുക എന്ന ജോലിയെ ഒരു വെല്ലുവിളിയായാണ് താന്‍ ഏറ്റെടുക്കുന്നതെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

എന്തായാലും പട്ടേലിന്റെ പ്രകടനം ഇന്ത്യയ്ക്കുള്ള ഒരു നല്ല സൂചനയാണ്. ഒരു മുഴുവന്‍സമയ വിക്കറ്റ് കീപ്പറുടെ ജോലി പട്ടേലിനെ ഏല്പിയ്ക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. കാരണം ഇന്ത്യയ്ക്ക് അത്തരമൊരു ആളെ ആവശ്യമുണ്ട്. - ദ്രാവിഡ് പറഞ്ഞു.

Story first published: Wednesday, December 7, 2011, 13:59 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+