Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റിലും ഉത്തേജക മരുന്ന് പരിശോധന വരുന്നു

കറാച്ചി: അടുത്ത വര്‍ഷം മുതല്‍ ക്രിക്കറ്റില്‍ ഉത്തേജക മരുന്നു പരിശോധന നടപ്പിലാക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തീരുമാനിച്ചു.

ഇതു സംബന്ധിച്ച് ഐസിസിയില്‍ അംഗങ്ങളായിട്ടുള്ള എല്ലാ രാഷ്ട്രങ്ങള്‍ക്കും സന്ദേശം അയച്ചിട്ടുണ്ട്. ഉത്തേജ മരുന്നു പരിശോധന തുടങ്ങുന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അംഗരാഷ്ട്രങ്ങളോട് ഐസിസി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം ന്യൂസിലാണ്ടില്‍ നടക്കുന്ന യൂത്ത് ലോകകപ്പ് മുതലാണ് പരിശോധന നടപ്പില്‍ വരിക. 2003ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പിലും ഉത്തേജ മരുന്ന് പരിശോധന നടത്തും.

ക്രിക്കറ്റ് ഒഴികെയുള്ള മിക്ക അന്താരാഷ്ട്ര കായിക ഇനങ്ങളിലും ഇന്ന് ഉത്തേജക മരുന്ന് പരിശോധന നടപ്പാക്കിവരുന്നുണ്ട്. എല്ലാ കായിക സംഘടനകളും ഉത്തേജക മരുന്ന് ഉപയോഗിക്കുന്നതിനെ വിലക്കിയിട്ടുണ്ടെങ്കിലും മരുന്നുപയോഗം സര്‍വസാധാരണമാണ്. അത്ലറ്റിക്സിലും ഭാരോദ്വഹനത്തിലുമാണ് ഇത് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്.

Story first published: Wednesday, December 7, 2011, 13:51 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+