ഇന്ത്യ ഇന്നിംഗ്സിനും 140 റണ്‍സിനും ജയിച്ചു
ധാക്ക: ബാംഗ്ലാദേശിനെതിരായ ടെസ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യ ഇന്നിംഗ്സിനും 140 റണ്‍സിനും വിജയം കണ്ടു. നാലാം ദിവസമായ ഡിസംബര്‍ 13 തിങ്കളാഴ്ച ബാംഗ്ലാദേശിന്റെ അവശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍ 32 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ വീണു.
ഇര്‍ഫാന്‍ പത്താനും സഹീര്‍ഖാനുമാണ് ബംഗ്ലാദേശിന്റെ അവശേഷിക്കുന്ന വിക്കറ്റുകള്‍ പിഴുതത്. ഭാസിയ (29) യെ പത്താന്‍ സച്ചിന്റെ കൈകളിലെത്തിച്ചു. ചെറുത്തുനില്പ് നടത്തിയ റാണയെ (69) സഹീറിന്റെ പന്തില്‍ കാര്‍ത്തിക് പിടിച്ചുപുറത്താക്കി.
റാണ പുറത്തായതോടെ 202 റണ്‍സിന് ബാംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് സമാപിച്ചു. 184 റണ്‍സാണ് അവര്‍ ഒന്നാം ഇന്നിംഗ്സില്‍ നേടിയിരുന്നത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ് സ്കോര്‍ 526 ആയിരുന്നു.
പത്താന്‍ രണ്ടാം ഇന്നിംഗ്സില്‍ മൊത്തം ആറ് വിക്കറ്റുകള്‍ വീഴ്ത്തി. പത്താനാണ് മാന്‍ ഒഫ് ദി മാച്ച്. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ പത്താന്‍ ഈ ടെസ്റില്‍ 11 വിക്കറ്റുകളാണ് എടുത്തത്. രണ്ട് ടെസ്റുകളുള്ള പരമ്പരയില്‍ ബംഗ്ലാദേശ് ഇതോടെ 1-0ന് മുന്നിലായി.
രണ്ട് ടെസ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ ഇതോടെ 1-0ന് മുന്നിലായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications