For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രോണ്യേയുടെ അഭിഭാഷകര്‍ നിയമയുദ്ധത്തിന്

By Staff

കേപ്ടൗണ്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ ഹാന്‍സി ക്രോണ്യേയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നടപടി പുന:പരിശോധിച്ചില്ലെങ്കില്‍ ബോര്‍ഡിനെതിരേ തങ്ങള്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ക്രോണ്യയുടെ അഭിഭാഷകര്‍.

ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് ക്രോണ്യേയ്ക്ക് ബോര്‍ഡ് ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്തിയത്. പന്തയക്കാരില്‍ നിന്നും താന്‍ കോഴ വാങ്ങിയെന്ന് ക്രോണ്യേ കിംഗ് കമ്മീഷനു മുമ്പാകെ കുറ്റസമ്മതം നടത്തിയതിനെത്തുടര്‍ന്നായിരുന്നു ഈ നടപടി.

ഒക്ടോബര്‍ 17 ചൊവാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം ആറു മണിക്കു മുമ്പായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് ക്രോണ്യേയുടേ അഭിഭാഷകര്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഈ സമയത്തിനു മുമ്പായി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവില്ലെന്ന് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Story first published: Tuesday, October 17, 2000, 23:53 [IST]
Other articles published on Oct 17, 2000
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+