Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ വിജയലക്ഷ്യം 330 റണ്‍സ്

റാവല്‍പിണ്ടി: ഇന്ത്യയ്ക്ക് 330 റണ്‍സിന്റെ വിജയലക്ഷ്യം നല്കി പാകിസ്ഥാന്‍ വെടിക്കെട്ട് അവസാനിപ്പിച്ചു. ഓപ്പണിംഗ് കൂട്ടുകെട്ടും ആറാം വിക്കറ്റ് കൂട്ടുകെട്ടും ഉതിര്‍ത്ത തകര്‍പ്പന്‍ അടികളാണ് പാകിസ്ഥാനെ കൂറ്റന്‍ സ്കോറില്‍ എത്തിച്ചത്.

അബ്ദുള്‍ റസാഖ് 18 പന്തില്‍ നിന്ന് 31 റണ്‍സും സലിംമാലിക് 28 പന്തില്‍ നിന്ന് 30 റണ്‍സും എടുത്തതോടെയാണ് പാകിസ്ഥാന്റെ സ്കോര്‍ 329ല്‍ എത്തിയത്.

പാകിസ്ഥാന്‍ 300 കടന്നു
മാര്‍ച്ച് 16, 2004

റാവല്‍പിണ്ടി: ഭാഗ്യമൈതാനമായ റാവല്‍ പിണ്ടിയില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ കൂറ്റന്‍ സ്കോറിലേക്ക്. 48 ഓവര്‍ പിന്നിട്ടപ്പോള്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടിക്കഴിഞ്ഞു.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് തുടക്കക്കാരായ ആഫ്രീദിയും ഹമീദും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്കിയത്. ആദ്യത്തെ 14 ഓവറില്‍ ഇരുവരും ചേര്‍ന്ന് 108 റണ്‍സാണ് സമ്മാനിച്ചത്. സഹീര്‍ഖാനും ലക്ഷ്മിപതി ബാലാജിയും ഇവരുടെ ബാറ്റിന്റെ ചൂടറിഞ്ഞു.

വെറും 58 പന്തില്‍ നിന്നും 80 റണ്‍സെടുത്ത ആഫ്രിദിയെ ഒടുവില്‍ യുവരാജ് സിംഗ് ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. 10 ഫോറുകളും നാല് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു ആഫ്രിദിയുടെ പ്രകടനം. ഹമീദ് 109 പന്തുകളില്‍ നിന്ന് 86 റണ്‍സെടുത്ത് റണ്ണൗട്ടായി.

പാക് ക്യാപ്റ്റന്‍ ഇന്‍സമാം ശോഭിച്ചില്ല. ഇന്‍സമാമിന്റെ ഭാഗ്യമൈതാനമാണെങ്കിലും നെഹ്റയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. വെറും 29 റണ്‍സായിരുന്നു ഇന്‍സമാമിന്റെ സംഭാവന. ആശിശ് നെഹ്റ വീണ്ടും ഫോം നേടി എന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ കാര്യം. യൂനസ് ഖാന്റെയും മോയിന്‍ഖാന്റെയും വിക്കറ്റുകള്‍ നെഹ്റയ്ക്കാണ്. 10 ഓവറില്‍ വെറും 44 റണ്‍സ് വഴങ്ങി നെഹ്റ മൂന്ന് വിക്കറ്റെടുത്തു.

സ്പിന്നര്‍ രമേഷ് പവാറും നന്നായി പന്തെറിഞ്ഞു.

കളികാണാന്‍ മുഷാറഫും

ഇതിനിടെ പാകിസ്ഥാന്‍ താരങ്ങളുടെ ബാറ്റിംഗ് പ്രകടനം കാണാന്‍ കളിയ്ക്കിടയില്‍ പാക് പ്രസിഡന്റുമെത്തി. പട്ടാളവേഷത്തിലാണ് മുഷാറഫ് എത്തിയത്.

Story first published: Wednesday, December 7, 2011, 13:58 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+