Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആസ്ത്രേലിയക്ക് 8 വിക്കറ്റ് ജയം

പൂനെ: ഓപ്പണര്‍ മാര്‍ക്ക് വോയുടെ അപരാജിത സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ആസ്ത്രേലിയക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

249 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആസ്ത്രേലിയ രണ്ടു വിക്കറ്റിന്റെ മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടെത്തി. മാര്‍ക്ക് വോ 133 റണ്‍സോടെയും മൈക്കല്‍ ബെവന്‍ 33 റണ്‍സോടെയും പുറത്താകാതെ നിന്നു.

പൂനെയിലെ ബാറ്റിംഗ് പിച്ചില്‍ റണ്‍സ് കണ്ടെത്താന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ വിഷമിച്ചപ്പോള്‍ ആസ്ത്രേലിയന്‍ ഓപ്പണര്‍മാരായ മാര്‍ക്ക് വോയ്ക്കും മാത്യു ഹെയ്ഡനും ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടായില്ല. ഇന്ത്യന്‍ ബൗളര്‍മാരെ ലാഘവമായി നേരിട്ട അവര്‍ ആദ്യ വിക്കറ്റിന് 143 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ ഇന്ത്യയുടെ കൈയില്‍ നിന്ന് മത്സരം വഴുതിയിരുന്നു.

57 റണ്‍സെടുത്ത ഹെയ്ഡനാണ് ആദ്യം പുറത്തായത്. സഹീര്‍ ഖാന്റെ പന്തില്‍ ക്യാപ്റ്റന്‍ ഗാംഗുലിക്ക് ക്യാച്ച്. പിന്നീട് വന്ന ലീമാന്‍ (1) പെട്ടെന്നുതന്നെ റണ്ണൗട്ടായപ്പോള്‍ ഇന്ത്യ തിരിച്ചുവരികയാണെന്നു തോന്നിച്ചു. എന്നാല്‍ മാര്‍ക്ക് വോ മൈക്കല്‍ ബെവനോടൊപ്പം ചേര്‍ന്ന് ആസ്ത്രേലിയയെ വിജയ തീരത്തെത്തിച്ചു.

Story first published: Wednesday, December 7, 2011, 13:49 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+