ദില്ലി: പാകിസ്ഥാനിലേക്കുള്ള വിസയ്ക്കായി പാകിസ്ഥാന്‍ ഹൈകമ്മീഷന്‍ ഓഫീസിന് മുന്നില്‍ ക്രിക്കറ്റ് പ്രേമികളുടെ വന്‍ തിരക്ക്. മാര്‍ച്ച് നാല് വ്യാഴാഴ്ച രാവിലെ മുതല്‍ വിസ നല്കിത്തുടങ്ങി.
കഴിഞ്ഞ ദിവസം വിസയ്ക്കായി ക്യൂനിന്നവര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതോടെ ക്രിക്കറ്റ് കാണുന്നതിനുവേണ്ടി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് മാത്രമായി പാക് ഹൈകമ്മീഷന്‍ ഓഫീസ് പ്രത്യേക കൗണ്ടര്‍ തുറന്നു. ഇന്ത്യന്‍ കാണികള്‍ക്കായി 8,000 വിസ നല്കാനാണ് പാക് ഹൈകമ്മീഷന്റെ തീരുമാനം. ഓണ്‍ലൈന്‍ വഴി മത്സരത്തിന് ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രസീത് കാണിച്ചാലേ വിസ അനുവദിയ്ക്കൂ.
ചില രേഖകള്‍ ഇല്ലെന്ന് കാണിച്ച് തങ്ങളുടെ അപേക്ഷ പാകിസ്ഥാന്‍ ഹൈകമ്മീഷന്‍ ഓഫീസ് തള്ളിയതായും ചിലര്‍ പരാതിപ്പെടുന്നുണ്ട്. ചിലര്‍ ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കാനാണ് പാകിസ്ഥാനിലേക്ക് പോകുന്നതെങ്കില്‍, മറ്റ് ചിലര്‍ പാകിസ്ഥാനിലെ ടൂറിസ്റ് കേന്ദ്രങ്ങള്‍ കാണാനും വിഭജനകാലത്തിന് മുമ്പുള്ള തങ്ങളുടെ പൈതൃകവേരുകള്‍ തേടാനും ഈ അവസരം വിനിയോഗിക്കും.