Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ്: തീവണ്ടി പുറപ്പെട്ടു

ദില്ലി: പാകിസ്ഥാനില്‍ ക്രിക്കറ്റ് കാണാന്‍ ഇന്ത്യയില്‍ നിന്നുള്ള 300 പേര്‍ പ്രത്യേക തീവണ്ടിയില്‍ പുറപ്പെട്ടു.

ലാഹോറില്‍ നടക്കുന്ന അടുത്ത രണ്ട് ഏകദിനങ്ങള്‍ കാണാനാണ് ക്രിക്കറ്റ് ആരാധകര്‍ പ്രത്യേക തീവണ്ടിയില്‍ പോകുന്നത്. ഇന്ത്യന്‍ പതാകകളുടെ സാന്നിധ്യമായിരുന്നു തീവണ്ടിയില്‍ എവിടെയും. യാത്രക്കാരില്‍ പലരും മുഖത്ത് ഇന്ത്യന്‍ പതാക വരച്ചിരുന്നു. ചിലര്‍ ഇന്ത്യന്‍പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഇന്ത്യ ജയിക്കൂ, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ പലരും കയ്യിലേന്തിയിരുന്നു.

ഇന്ത്യ തോറ്റെങ്കിലും അടുത്ത രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിക്കും. - യാത്രക്കാരിലൊരാളായ ജഗ്വിന്ദര്‍ സിംഗിന് ഇന്ത്യയുടെ വിജയത്തെക്കുറിച്ച് സംശയമേയില്ല.

ജയവും തോല്‍വിയും പ്രശ്നമല്ല. ഞങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കും. ഇന്ത്യ നന്നായി കളിയ്ക്കുമെന്ന് ഉറപ്പാണ്.- മറ്റൊരു യാത്രക്കാരനായ എസ്.കെ. ഛദ്ദ പറയുന്നു.

വണ്ടിയിലെ 192 എസി ക്ലാസ്സ് ടിക്കറ്റുകളും വിറ്റുതീര്‍ന്നിരുന്നു. എന്നാല്‍ സ്ലീപ്പര്‍ ക്ലാസിലും ജനറല്‍ കോച്ചുകളിലും യാത്രക്കാര്‍ കുറവായിരുന്നു. പലര്‍ക്കും പാകിസ്ഥാനില്‍ താമസിയ്ക്കാന്‍ ലോഡ്ജുമുറികള്‍ കിട്ടുമോ എന്ന് ആശങ്കയുണ്ട്. ചിലരെല്ലാം പാകിസ്ഥാനിലുള്ള ബന്ധുവീടുകളില്‍ താമസിയ്ക്കാന്‍ തയ്യാറെടുത്താണ് പോകുന്നത്.

Story first published: Friday, February 8, 2013, 18:10 [IST]
Other articles published on Feb 8, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+