ബാംഗ്ലൂര്‍ ക്രിക്കറ്റ്: ടിക്കറ്റ് വിറ്റുതീര്‍ന്നു
ബാംഗ്ലൂര്‍: ത്രിരാഷ്ട്രകപ്പില്‍ ഇന്ത്യ-ആസ്ത്രേല്യമത്സരത്തിനുള്ള ടിക്കറ്റുകള്‍ വിതരണം തുടങ്ങി ആദ്യ രണ്ടുമണിയ്ക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു. നവമ്പര്‍ 12ന് ചിന്നസ്വാമി ക്രിക്കറ്റ് സ്റേഡിയത്തിലാണ് പകലും രാത്രിയുമായി മത്സരം നടക്കുക.
നവമ്പര്‍ ഏഴ് വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതലാണ് ടിക്കറ്റ് വിതരണം ചെയ്ത് തുടങ്ങിയത്. ടിക്കറ്റിനായി തലേദിവസം മുതലേ ക്യൂ ഉണ്ടായിരുന്നു. ആയിരം രൂപയാണ് ടിക്കറ്റ് നിരക്ക്. രാവിലെ ഒമ്പത് മണിയായപ്പോഴേക്കും സ്റേഡിയത്തിന് സമീപമുള്ള ടിക്കറ്റ് കൗണ്ടറിന് മുമ്പില്‍ ആയിരക്കണക്കിന് പേരുടെ നീണ്ട ക്യൂവായിരുന്നു.
പൊതുജനത്തിനായി 13,500 ടിക്കറ്റുകളാണ് വില്പനയ്ക്കുണ്ടായിരുന്നത്. ഇതില്‍ 1,500 എണ്ണം സ്ത്രീകള്‍ക്കായി നീക്കിവച്ചിരുന്നു. ആകെ 45,000 പേര്‍ക്ക് കളികാണാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
പലപ്പോഴും ടിക്കറ്റെടുക്കാനെത്തിയവരെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെടുന്നുണ്ടായിരുന്നു. രാവിലെ 11 മണിയായപ്പോഴേക്കും മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നതായി കര്‍ണ്ണാടക സ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications