ബാംഗ്ലൂര്‍: ത്രിരാഷ്ട്രകപ്പില്‍ ഇന്ത്യ-ആസ്ത്രേല്യമത്സരത്തിനുള്ള ടിക്കറ്റുകള്‍ വിതരണം ചെയ്തുതുടങ്ങി. നവമ്പര്‍ 12ന് ചിന്നസ്വാമി ക്രിക്കറ്റ് സ്റേഡിയത്തിലാണ് മത്സരം.
നവമ്പര്‍ ഏഴ് വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതലാണ് ടിക്കറ്റ് വിതരണം ചെയ്ത് തുടങ്ങിയത്. ആയിരം രൂപയാണ് ടിക്കറ്റ് നിരക്ക്. സ്റേഡിയത്തിന് സമീപമുള്ള ടിക്കറ്റ് കൗണ്ടറിന് മുമ്പില്‍ നീണ്ട ക്യൂവാണ്.
ടിക്കറ്റിന് വേണ്ടി വ്യാഴാഴ്ച രാത്രിമുതലേ ക്യൂ ഉണ്ടായിരുന്നു.