മുള്‍ട്ടാന്‍: പാകിസ്ഥാനെതിരായ ആദ്യ ടെസ്റില്‍ വീരേന്ദ്രസെവാഗ് ഇരട്ട സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ വന്‍സ്കോറിലേക്ക് കുതിയ്ക്കുകയാണ്.
പാകിസ്ഥാനെതിരെ ടെസ്റില്‍ ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും മികച്ച സ്കോര്‍ എന്ന റെക്കോഡ് സെവാഗ് സ്വന്തമാക്കിയിരിക്കുകയാണ്. പാകിസ്ഥാനെതിരെ ലാഹോറില്‍ സഞ്ജയ് മഞ്ജ്രേക്കര്‍ നേടിയ 218 എന്ന റെക്കോഡാണ് സെവാഗ് തിരുത്തിയത്.
ഒപ്പം സച്ചിനും ബാറ്റിംഗിന്റെ താളം കണ്ടെത്തിയതോടെ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു.
വെറും 240 പന്തില്‍ നിന്നാണ് സെവാഗ് 228 റണ്‍സെടുത്തത്. അഞ്ച് സിക്സറുകളും 30 ഫോറുകളും സെവാഗ് നേടി. സെവാഗിനൊപ്പം ടെണ്ടുല്‍ക്കര്‍ 60 റണ്‍സ് നേടി ബാറ്റ് ചെയ്യുന്നു.
നേരത്തെ ആകാശ് ചോപ്ര 42 റണ്‍സും രാഹുല്‍ ദ്രാവിഡ് ആറ് റണ്‍സും എടുത്ത്പുറത്തായി.
പരിക്കേറ്റ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി കളിയ്ക്കുന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി അനില്‍ കുംബ്ലെയും പാര്‍ത്ഥിവ് പട്ടേലും കളിയ്ക്കുന്നുണ്ട്.