ക്രിക്കറ്റ്: സംപ്രേഷണാവകാശത്തുക കൂടുന്നു
കൊല്‍ക്കത്ത: ക്രിക്കറ്റില്‍ ഇന്ത്യയുടെ കളികള്‍ക്ക് സംപ്രേഷണാവകാശം ലഭിയ്ക്കുന്നതിനുള്ള തുക 400 ശതമാനം വര്‍ധിപ്പിയ്ക്കാന്‍ ബിസിസിഐ ആലോചിയ്ക്കുന്നു. അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള സംപ്രേഷണാവകാശത്തുക 400 ശതമാനം വര്‍ധിപ്പിയ്ക്കാനാണ് ആലോചന.
ക്രിക്കറ്റിനുള്ള ഏറ്റവും വലിയ വിപണികളില്‍ ഒന്നായി ഇന്ത്യ മാറിയതിനാലാണിത്. ഇപ്പോള്‍ നിലനില്ക്കുന്ന സംപ്രേഷണാവകാശത്തുകയില്‍ വന്‍വര്‍ധന വരുത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ പറഞ്ഞു. ഇത് സംബന്ധിച്ച് ആഗസ്ത് എട്ട് ഞായറാഴ്ച ചേരുന്ന ബിസിസിഐ ധനകാര്യസമിതി തീരുമാനമെടുക്കും.
ക്രിക്കറ്റ് സംപ്രേഷണത്തിനുള്ള ഇന്ത്യന്‍ വിപണി അതിവേഗം വളരുകയാണ്. സപ്തംബര്‍ 2004 മുതല്‍ ആഗസ്ത് 2007 വരെയുള്ള ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങളുടെ ടിവി സംപ്രേഷണത്തിനുള്ള കരാറുകള്‍ ബിസിസിഐ ക്ഷണിച്ചിട്ടുണ്ട്. ഈ കളികളുടെ റേഡിയോ സംപ്രേഷണത്തിനുള്ള കരാറുകളും ബിസിസിഐ ക്ഷണിച്ചു.
ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് പ്രസാര്‍ഭാരതിയ്ക്ക് നല്കിയ അവകാശം അടുത്ത മാസം അവാസാനിയ്ക്കുകയാണ്. സംപ്രേഷണവകാശം നല്കുന്നതിനുള്ള തുകയില്‍ വര്‍ധന ഉണ്ടാകുമെന്നും ഇക്കുറി ആയിരം കോടിയ്ക്കടുത്തുള്ള ഒരു തുകയാണ് പ്രതീക്ഷിയ്ക്കുന്നതെന്നും ജഗ്മോഹന്‍ ഡാല്‍മിയ സൂചിപ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications