ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്ക സിംബാബ്വേയ്ക്കെതിരെ കഷ്ടിച്ച്ജയിച്ചു. തുടക്കത്തില്‍ ബാറ്റ് ചെയ്ത സിംബാബ്വേ 191 റണ്‍സിന് പുറത്തായി. തുടര്‍ന്ന് ബാറ്റ് ചെയ്ത ശ്രീലങ്ക തുടക്കത്തില്‍ തകര്‍ന്നതാണ്. പക്ഷെ മധ്യനിരയുടെ ചെറുത്തുനില്പിന്റെ പിന്‍ബലത്തില്‍ ശ്രീലങ്ക വിജയിക്കുകയായിരുന്നു.
മാര്‍വന്‍ അട്ടപ്പുട്ടുവാണ് ശ്രീലങ്കയുടെ രക്ഷകനായത്. അട്ടപ്പുട്ടു 43റണ്‍സെടുത്തു. 37 പന്ത് ബാക്കിനില്ക്കെയാണ് ശ്രീലങ്ക വിജയം കണ്ടത്.
ശ്രീലങ്കയുടെ ബൗളര്‍ ഫര്‍വീസ് മഹ്റൂഫും നുവാന്‍ സോയ്സയുമാണ് സിംബാബ്വേയെ തകര്‍ത്തത്. ഇരുവരും മൂന്ന് വിക്കറ്റുകള്‍ വീതം എടുത്തു.
പക്ഷെ റണ്‍ റേറ്റില്‍ ശ്രീലങ്ക ഇപ്പോഴും പിന്നിലാണ്. ഗ്രൂപ്പ് ഡിയില്‍ ഇനി ഇംഗ്ലണ്ടിനെതിരെ വിജയിച്ചാല്‍ മാത്രമേ ശ്രീലങ്കയ്ക്ക് രക്ഷയുള്ളൂ.