ദില്ലി: ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരയുടെ വിദേശസംപ്രേഷണാവകാശം സോണി എന്റര്ടെയ്ന്മെന്റ് ടെലിവിഷന്‍.
1.15 കോടി യുഎസ് ഡോളറിനാണ് സോണിക്ക് വിദേശസംപ്രേഷണാവകാശം നല്‍കിയതെന്ന് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് റണ്‍ബിര്‍ സിംഗ് മഹേന്ദ്ര അറിയിച്ചു.
ബിസിസിഐ വര്‍ക്കിംഗ് കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മഹേന്ദ്രയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. പരമ്പരയുടെ നിര്‍മാണാവകാശം ട്രാന്‍സ് വേള്‍ഡ് ഇന്റര്‍നാഷണലി (ടിഡബ്ല്യുഐ)ന് നല്കാന് നേരത്തെ തീരുമാനിച്ചിരുന്നു.