കൊല്‍ക്കത്ത: പാകിസ്ഥാന്‍ പര്യടനത്തിന് പുറപ്പെടും മുമ്പ് ക്രിക്കറ്റ് താരങ്ങള്‍ പ്രധാനമന്ത്രി വാജ്പേയിയെ കാണും.
14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ്ടീം പാകിസ്ഥാനില്‍ പര്യടനത്തിന് പുറപ്പെടുന്നത്. ഈ പ്രാധാന്യം കണക്കിലെടുത്താണ് പ്രധാനമന്ത്രി നേരിട്ട് ടീമംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
15അംഗ ഇന്ത്യന്‍ ക്രിക്കറ്റ്ടീം മൂന്ന് ദിവസത്തെ പരിശീലനത്തിനായി മാര്‍ച്ച് ഏഴിന് കൊല്‍ക്കത്തയില്‍ ചേരും. അവിടെ നിന്ന് മാര്‍ച്ച് ഒമ്പതിന് വൈകീട്ട് ദില്ലിയില്‍ എത്തുന്ന ടീമംഗങ്ങള്‍ ആഭ്യന്തര-വിദേശമന്ത്രിമാരെയും പ്രധാനമന്ത്രിയെയും കാണും.