കറാച്ചി: സ്പോര്‍ട്സും രാഷ്ട്രീയവും രണ്ടായി കണാന്‍ ഇന്ത്യ തയ്യാറാവുന്നതു വരെ ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. ഈ മാസം ഷാര്‍ജയില്‍ നടക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിലേയ്ക്ക് ഇന്ത്യന്‍ ടീമിനെ അയയ്ക്കേണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്‍ ഇനി ഇന്ത്യയുമായി കളിയ്ക്കില്ലെന്ന് തീരുമാനിച്ചത്.
പാകിസ്ഥാന്‍ ടീമിനോട് കളിയ്ക്കാന്‍ ഇന്ത്യയ്ക്ക് താത്പര്യമില്ലെങ്കില്‍ ഇന്ത്യന്‍ ടീമിനോട് കളിയ്ക്കാന്‍ തങ്ങള്‍ക്കും താത്പര്യമില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ മുനാവര്‍ റാണ വ്യക്തമാക്കി. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നോക്കൗട്ട് ടൂര്‍ണമെന്റിലും പാകിസ്ഥാന്‍ കളിയ്ക്കില്ലെന്ന് റാണ പറഞ്ഞു.
ഇതിനിടെ, ഏപ്രില്‍ 30 നു മുമ്പ് തങ്ങളുടെ സ്പോര്‍ട്സ് നയം വ്യക്തമാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിനോട് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. പാകിസ്ഥാനുമായി കളിയ്ക്കാന്‍ ഇന്ത്യ തയ്യാറാവുന്നില്ലെങ്കില്‍ ഐ സി സി നോക്കൗട്ട് ടൂര്‍ണമെന്റ് ഇന്ത്യയ്ക്കു നഷ്ടപ്പെടാനാണ് സാദ്ധ്യത.
ഭീകരന്മാരെ ഉപയോഗിച്ച് പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരേ ഒളിയുദ്ധം നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഷാര്‍ജയിലും മറ്റും പാകിസ്ഥാന്‍ ടീമുമായി കളിയ്ക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.