ഇസ്ലാമാബാദ്: ഇന്ത്യയില്‍ നടക്കുന്ന ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരം കാണാനുള്ള ഇന്ത്യയുടെ ക്ഷണം പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് സ്വീകരിച്ചു. പാക് വാര്‍ത്താവിനിമയ വകുപ്പുമന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ മത്സരത്തിനെത്തുമോയെന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് പ്രസിഡന്റിന്റെ പരിപാടികളെക്കുറിച്ച് പഠിച്ച ശേഷമെ അന്തിമതീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
മുഷറഫിനെ ക്ഷണിച്ചുകൊണ്ടുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശിവശങ്കര്‍മേനോന്റെ കത്ത് മാര്‍ച്ച് 10 ബുധനാഴ്ചയാണു ലഭിച്ചതെന്നും അത് മുഷറഫിനു കൈമാറിയെന്നും അഹമ്മദ് അറിയിച്ചു.
ക്രിക്കറ്റ് മത്സരം കാണാവ മുഷറഫിനെ ക്ഷണിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു.