ദില്ലി: ഡിസംബര്‍ രണ്ട് വരെ ക്രിക്കറ്റ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് സുപ്രിം കോടതി ദൂരദര്‍ശന് അനുമതി നല്‍കി.
സംപ്രേഷണത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ശരിയായ കണക്കുകള്‍ സൂക്ഷിക്കാന്‍ പ്രസാര്‍ ഭാരതി ഡയറക്ടര്‍ക്കും സെറ്റ് സാറ്റലൈറ്റ് (സിങ്കപ്പൂര്‍) പ്രൈവറ്റ് ലിമിറ്റഡിനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനും സുപ്രിം കോടതി നിര്‍ദേശം നല്‍കി.
വരുന്ന ഇന്ത്യ-ആസ്ത്രേല്യ ടെസ്റുകളും ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റുകളും ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യും.
മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനുള്ള അവകാശത്തിനായി സീ ടിവി നല്‍കിയ പരാതിയിന്മേല്‍ വാദം കേള്‍ക്കുന്നത് സുപ്രിം കോടതി മാറ്റിവച്ചു.