Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലിയ്ക്ക് കാസ്ട്രോള്‍ അവാര്‍ഡ്

ബാംഗ്ലൂര്‍: ക്യാപ്റ്റന്‍ സൗരവ ്ഗാംഗുലിയ്ക്കും കോച്ച് ജോണ്‍ റൈറ്റിനും ഫിസിയോ ആന്റ്രൂ ലോപസിനും പരിശീലകന്‍ അഡ്രിയാന്‍ ലെ റൂക്സിനും ഈ വര്‍ഷത്തെ കാസ്ട്രോള്‍ സ്പെഷ്യല്‍ അവാര്‍ഡ്.

കാസ്ട്രോള്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായ രാഹുല്‍ ദ്രാവിഡാണ് നവമ്പര്‍ ഒമ്പത് ഞായറാഴ്ച അവാര്‍ഡ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ച നേട്ടമുണ്ടാക്കിയവര്‍ക്കാണ് അവാര്‍ഡ്.

ദ്രാവിഡിന്റെ നിര്‍ദേശപ്രകാരമാണ് നാല് പേരെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് കാസ്ട്രോള്‍ ഇന്ത്യ എംഡി നവീന്‍ ക്ഷത്രിയ പറഞ്ഞു. ഇന്ത്യന്‍ ടീമിന് ഒരു നിലവാരവും പ്രവര്‍ത്തനശൈലിയും കളിക്കളത്തില്‍ മികച്ച പ്രകടനും പുറത്തെടുക്കാനുള്ള അന്തരീക്ഷവും സൃഷ്ടിച്ചതിന് പിന്നില്‍ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട നാല് പേരുടെയും കഠിനാധ്വാനമുണ്ടെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

അവാര്‍ഡുകള്‍ നവമ്പര്‍ 10ന് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. സുനില്‍ ഗവാസ്കറിനാണ് കാസ്ട്രോള ലൈഫ്ടൈം അവാര്‍ഡ്. ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍ക്കുള്ള അവാര്‍ഡ് 10ന് രാത്രി പ്രഖ്യാപിയ്ക്കും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍, രാഹുല്‍ ദ്രാവിഡ്, ഹര്‍ഭജന്‍ എന്നിവരെയാണ് ഇതിന് പരിഗണിയ്ക്കുന്നത്.

Story first published: Wednesday, December 7, 2011, 13:56 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+