Array
ഒക്ടോബര്‍ 05, 2000
ദില്ലി: ക്രിക്കറ്റ് കോഴ ആരോപണങ്ങളെത്തുടര്‍ന്ന് സി ബി ഐ ന്വേഷണം നേരിടുന്ന അജയ് ശര്‍മ്മയെയും നിഖില്‍ ചോപ്രയെയും ദില്ലി ക്രിക്കറ്റ് ടീമില്‍ നിന്ന് ഒഴിവാക്കി.
അടുത്തു നടക്കുന്ന രഞ്ജി ട്രോഫി ടൂര്‍ണമെന്റിനുള്ള ദില്ലി ടീമിന്റെ സാധ്യതാലിസ്റ്റില്‍ നിന്നും ഇരുവരെയും സെലക്ടര്‍മാര്‍ ഒഴിവാക്കിയിരിക്കുകയാണ്. എന്നാല്‍ സാധ്യതാ ലിസ്റ്റ് അധികൃതര്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
ദീര്‍ഘകാലമായി ദില്ലി ടീമിലെ സ്ഥിരം കളിക്കാരാണ് ശര്‍മ്മയും ചോപ്രയും. ശര്‍മ്മയ്ക്ക് ഇനി പഴയതു പോലെ കളിക്കാനാവില്ലെന്ന നിഗമനത്തിലാണ് ചേതന്‍ ചൗഹാന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി. എന്നാല്‍ സി ബി ഐ അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്നു തെളിഞ്ഞാല്‍ നിഖില്‍ ചോപ്രയ്ക്ക് വീണ്ടും അവസരം നല്‍കിയേക്കും. നേരത്തേ ഐ സി സി ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ചോപ്ര ഒഴിവാക്കപ്പെട്ടിരുന്നു.
അതിനിടെ കോഴ ആരോപണങ്ങള്‍ സംബന്ധിച്ച സി ബി ഐ റിപ്പോര്‍ട്ട് ഈ മാസം സമര്‍പ്പിക്കുമെന്നറിയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications