ദില്ലി: ക്രിക്കറ്റ് കോഴ അന്വേഷണങ്ങളുടെ ഭാഗമായി ആദായ നികുതി അധികൃതര്‍ നിഖില്‍ ചോപ്രയുടെ വീട്ടില്‍ റെയ്ഡ് നടത്തി. റെയ്ഡ് നടക്കുമ്പോള്‍ ചോപ്ര വീട്ടില്‍ ഉണ്ടായിരുന്നു. ലണ്ടനില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന ചോപ്ര തിരിച്ചെത്തിയ ഉടനെയായിരുന്നു റെയ്ഡ്.
നേരത്തേ ചോപ്രയെ വിമാനത്താവളത്തില്‍വെച്ചും അധികൃതര്‍ പരിശോധിച്ചിരുന്നു. ആദായ നികുതി അധികൃതര്‍ ജൂലായ് 20 ന് ആരംഭിച്ച റെയ്ഡ് പരമ്പരയുടെ ഭാഗമായാണ് ചോപ്രയുടെ വീട്ടിലും റെയ്ഡ് നടന്നത്. മറ്റു കളിക്കാരുടെയും ക്രിക്കറ്റ് അധികാരികളുയെയും വീടുകളില്‍ റെയ്ഡ് നടന്ന സമയത്ത് ചോപ്ര ഇന്ത്യയില്‍ ഇല്ലായിരുന്നതു കൊണ്ടാണ് അന്ന് റെയ്ഡ് നടത്താതിരുന്നത്.
ചോപ്ര തിരിച്ചെത്തിയാലുടന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.