കല്‍ക്കത്ത: ക്രിക്കറ്റ് കോഴ വിവാദങ്ങളില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഇന്ത്യന്‍ കളിക്കാര്‍ക്കെതിരേയുള്ള ക്രിക്കറ്റ് ബോര്‍ഡ് നടപടി ഡിസംബറിലേയ്ക്കു മാറ്റി.
നവംബര്‍ 29 ബുധനാഴ്ച ചേര്‍ന്ന ബി സി സി ഐ പ്രത്യേക യോഗമാണ് കളിക്കാര്‍ക്കെതിരേയുള്ള നടപടി ഡിസംബറിലേയ്ക്കു മാറ്റിയത്.
ബോര്‍ഡിന്റെ ഭാഷയില്‍ രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ച വച്ച കളിക്കാരുടെ പ്രശ്നം പരിഗണിക്കുമ്പോള്‍ അവര്‍ക്ക് 30 ശതമാനം വിട്ടു വീഴ്ച ചെയ്യണമെന്നതു മാത്രമാണ് ബുധനാഴ്ച ബോര്‍ഡ് എടുത്ത തീരുമാനം.
ഡിസംബര്‍ നാലിനോ അഞ്ചിനോ ചേരുന്ന ബി സി സി ഐ യോഗത്തില്‍ കളിക്കാര്‍ക്കെതിരേയുള്ള നടപടി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എ.സി.മുത്തയ്യ അറിയിച്ചു.
അന്തിമ തീരുമാനമെടുക്കുന്നതിനു മുമ്പായി ബോര്‍ഡ് ഒന്നോ രണ്ടോ തവണ ആഭ്യന്തര യോഗം ചേരുമെന്നും വിദഗ്ധ നിയമോപദേശം തേടുമെന്നും മുത്തയ്യ പറഞ്ഞു.
കുറ്റക്കാരായ കളിക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുന്ന കാര ്യത്തില്‍ ബോര്‍ഡംഗങ്ങള്‍ക്ക് ഏകാഭിപ്രായമാണുള്ളത്. എന്നാല്‍ രാജ്യത്തിനായി അന്താരാഷ്ട്ര മത്സരങ്ങളില്‍ മികച്ച പ്രകടനം കാ ഴ്ച വച്ച കളിക്കാരുടെ കാര്യത്തില്‍ 30 ശതമാനം വിട്ടുവീഴ്ച നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. - മുത്തയ്യ ചൂണ്ടിക്കാട്ടി.
കോഴ വിവാദത്തെക്കുറിച്ചന്വേഷിക്കാന്‍ ബോര്‍ഡ് നിയോഗിച്ച കെ. മാധവന്റെ റിപ്പോര്‍ട്ട് ബി സി സി ഐ വിശദമായി ചര്‍ച്ച ചെയ്തു. യോഗത്തില്‍ മാധവനും സംബന്ധിച്ചിരുന്നു.
കോഴ വിവാദത്തെക്കുറിച്ചുള്ള സ ിബി ഐ അന്വേഷണ റിപ്പോര്‍ട്ടിനോടുള്ള ബോര്‍ഡിന്റെ കാഴ്ചപ്പാട് പാര്‍ലമെന്റിനെയും പൊതുജനങ്ങളേയും അറിയിക്കാനും ബിസിസിഐ യോഗം തീരുമാനിച്ചു.
എന്നാല്‍ മികച്ച കളിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന ബോര്‍ഡ് തീരുമാനം ആരെയോ രക്ഷിക്കാനാണെന്നു വ്യക്തമായിരിക്കുകയാണ്.