കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ(ബിസിസിഐ) പുതിയ ഭാരവാഹികളെ പ്രവര്‍ത്തനത്തില്‍ നിന്നും തടഞ്ഞ മദ്രാസ് ഹൈക്കോടതി നടപടിയ്ക്കെതിരെ ബിസിസിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കും.
ഇത് സംബന്ധിച്ച് ബിസിസിഐയുടെ അഭിഭാഷകരുമായി ചര്‍ച്ച പുരോഗമിച്ച് വരികയാണെന്ന് ഒരു ബിസിസിഐ ഭാരവാഹി പറഞ്ഞു. കൊല്‍ക്കത്തയില്‍ കഴിഞ്ഞ 29നാണ് ബിസിസിഐയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഈ തിരഞ്ഞെടുപ്പിന്റെ രീതികളെ സഗൗരവം പരിഗണിച്ച്കൊണ്ടാണ് നേതാജി ക്രിക്കറ്റ് ക്ലബ് നല്കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പ്രഖ്യാപിച്ചിരുന്നത്.