ചെന്നൈ : എ.സി.മുത്തയ്യ വീണ്ടും ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി ജെ.വൈ.ലെലെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സപ്തംബര്‍ 29 വെള്ളിയാഴ്ച നടന്ന ബിസിസിഐ യുടെ വാര്‍ഷിക യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റി അദ്ധ്യക്ഷനായി ചന്ദു ബോര്‍ഡെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജഗ്ദാലെ മാത്രമാണ് സെലക്ഷന്‍ കമ്മിറ്റിയിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടത്.