മെല്‍ബണ്‍: ഈ വര്‍ഷത്തെ ആസ്ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പുരുഷവിഭാഗത്തില്‍ ബ്രസീലുകാരനായ ഗസ്റാവോ കേര്‍ട്ടണ്‍ ഒന്നാം സീഡ്. വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം മാര്‍ട്ടിന ഹിംഗിസാണ് ഒന്നാം സീഡ്. ഇരുവിഭാഗത്തിലും ലോകറാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് സീഡിംഗ് തയ്യാറാക്കിയത്.
തോമസ് എന്‍ക്വിസ്റ്, അലക്സ് കൊറേട്ജ, മാര്‍ക് ഫീലിപ്പോസിസ് എന്നിവര്‍ പരിക്കുകാരണം ഈ വര്‍ഷത്തെ ടൂര്‍ണമെന്റിനെത്തില്ല. വനിതാ വിഭാഗത്തില്‍ അരാന്റാ സാഞ്ചസ് , നതാലിയ തൗസിയാത്ത്, ജൂലി ഹലാര്‍ഡ് ഡെക്യൂഗിസ്, ആങ്കെ ഹ്യൂബര്‍ എന്നിവര്‍ക്കും ആസ്ത്രേലിയന്‍ ഓപ്പണ്‍ നഷ്ടപ്പെടും.