സിഡ്നി: ഇന്ത്യയില്‍ ഒക്ടോബര്‍, നവമ്പര്‍ മാസങ്ങളില്‍ പര്യടനം നടത്തുന്ന ആസ്ത്രേല്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ലെഗ്സ്പിന്നര്‍ മഗ്ഗില്‍, ഓള്‍ റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്സ് എന്നിവരെ ആസ്ത്രേല്യന്‍ ടീമില്‍ നിന്നും ഒഴിവാക്കി.
യുവത്വത്തിന് പ്രാധാന്യം നല്കുന്നതാണ് ആസ്ത്രേല്യന്‍ ടീംനിര. 1969-70ന് ശേഷം ആസ്ത്രേല്യ ഇന്ത്യയില്‍ ഒരു ടെസ്റ് പരമ്പര വിജയിച്ചിട്ടില്ല. പക്ഷെ ഇക്കുറി ഈ ചരിത്രം തിരുത്തുമെന്ന് സെലക്ടര്‍മാരുടെ ചെയര്‍മാനായ ട്രെവര്‍ ഹോന്‍സ് പറഞ്ഞു. 16അംഗ ആസ്ത്രേല്യന്‍ ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സപ്തംബര്‍ അവസാനത്തോടെ ചാമ്പ്യന്‍സ് ട്രോഫി കഴിയുന്നതോടെ ആസ്ത്രേല്യ ഇന്ത്യയിലേക്ക് പറക്കും.
ബാംഗ്ലൂരില്‍ ഒക്ടോബര്‍ ആറിന് ആദ്യ ടെസ്റ് നടക്കും. ചെന്നൈ, നാഗ്പൂര്‍, ബോംബെ എന്നിവിടങ്ങളിലാണ് മറ്റ്ടെസ്റുകള്‍.
ആസ്ത്രേല്യന്‍ ടീം: റിക്കി പോണ്ടിംഗ്(ക്യാപ്റ്റന്‍), ആദം ഗില്‍ക്രിസ്റ്, ജസ്റിന്‍ ലാംഗര്‍, മാത്യു ഹെയ്ഡന്‍, ഡാമിയന്‍ മാര്‍ട്ടിന്‍, ഡാരന്‍ ലെഹ്മാന്‍, സിമോണ്‍ കാറ്റിച്, മൈക്കേല്‍ ക്ലാര്‍ക്ക്, ഷെയ്ന്‍ വാട്സണ്‍, കാമെറോണ്‍ വൈറ്റ്, ഷെയ്ന്‍ വോണ്‍, നതാന്‍ ഹോറിറ്റ്സ്, ബ്രെറ്റ് ലീ, ജെയ്സണ്‍ ഗില്ലെസ്പി, മൈക്കേല്‍ കാസ്പറോവിക്സ്, ഗ്ലെന്‍ മക്ഗ്രാത്ത്.